ഡാൽട്ടണ്‍(പോക്കണോസ് - പെൻസിൽവേനിയ: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മർത്തമറിയം വനിതാ സമാജത്തിന്റെ 27-ാമത് വാർഷിക കോണ്‍ഫറൻസ് ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ നടന്നു. ഒക്ടോബർ 14 ശനിയാഴ്ച രാവിലെ 8.30 മുതൽ 4 വരെ നടന്ന കോണ്‍ഫറൻസിൽ എഴുന്നൂറിലധികം പേർ പങ്കെടുത്തു. ഭദ്രാസന അധ്യക്ഷൻ സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പൊലീത്തയുടെ അദ്ധ്യക്ഷതയിലും, സമാജം വൈസ് പ്രസിഡന്റ് ഫാ. സണ്ണി ജോസഫ്, ജനറൽ സെക്രട്ടറി സാറാ വറുഗീസ്, ട്രഷറർ ലിസി ഫിലിപ് എന്നിവരുടെ നേതൃത്വത്തിലും നടന്ന കോണ്‍ഫറൻസിലെ പ്രധാന പ്രാസംഗികൻ ഡിട്രോയിറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. ജെറി ജോണ്‍ മാത്യു ആന്പല്ലൂരായിരുന്നു.
ഭദ്രാസന മിനിസ്ട്രിയായ 'ഗ്രോ' (God Renewing Orthodox Women)യുടെ കോണ്‍ഫറൻസിന് ശേഷം ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ നടന്ന ഏറ്റവും വലിയ കോണ്‍ഫറൻസ് എന്ന നിലയിൽ കരോളീന മുതൽ ബോസ്റ്റണ്‍ വരെയുള്ള പള്ളികളിൽ നിന്ന് ആബാലവൃദ്ധം ജനങ്ങൾ ഉത്സാഹപുരസരമാണ് കോണ്‍ഫറൻസിൽ പങ്കെടുക്കുവാൻ വികാരിമാരുടെ നേതൃത്വത്തിൽ ബസുകളെത്തിയത്.
||
രജിസ്ട്രേഷനും പ്രഭാതഭക്ഷണത്തിനുശേഷം, ബൃഹത്തായ റിട്രീറ്റ് സെന്ററിലെ ജിംനേഷ്യത്തിൽ തയ്യാറാക്കിയിരുന്ന കോണ്‍ഫറൻസ് ഹാളിൽ ചിട്ടയാർന്ന രീതിയിൽ പ്രോഗ്രാമുകൾക്ക് തുടക്കമായി. വെസ്റ്റ് ചെസ്റ്റർ റീജിയണിൽ നിന്നുള്ള ഗായകസംഘത്തിന്റെ ഗാനാലാപനങ്ങൾക്കും നമസ്ക്കാരത്തിനും ശേഷം ജയദാസ് (സെന്റ് സ്റ്റീഫൻസ്, മിഡ്ലാൻഡ് പാർക്ക്, ന്യൂജേഴ്സി) വേദപുസ്തകഭാഗം വായിച്ചു. തുടർന്ന് വൈസ് പ്രസിഡന്റ് ഫാ. സണ്ണി ജോസഫ് സ്വാഗതമാശംസിച്ചു. പിന്നീട് ജിനു എലിസബത്ത് പീറ്റർ (ബെൻസേലം സെന്റ് ഗ്രിഗോറിയോസ്( ഡിവോഷണൽ പ്രസംഗം ചെയ്തു.
തുടർന്ന് വിവിധ ഏരിയാ കോ ഓർഡിനേറ്റർമാർ അവരുടെ ടീം അംഗങ്ങളുമായി വന്ന് റിപ്പോർട്ട് അവതരിപ്പിച്ചു. ദിവ്യബോധനം ക്ലാസുകൾ പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഭദ്രാസന കൗണ്‍സിൽ അംഗങ്ങളെയും സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളെയും സ്റ്റേജിലിരുത്തി ആദരിക്കുകയും കൗണ്‍സിലിന് വേണ്ടി സാജൻ മാത്യു വിശദമായ പവർ പോയിന്റ് പ്രസന്േറഷൻ നടത്തുകയും ചെയ്തു. റിട്രീറ്റ് സെന്ററിന്റെ തുടക്കം മുതലുള്ള ചരിത്രവും വരവ് ചിലവ് കണക്കുകളും ഭാവി പ്രോജക്ടുകളും സുതാര്യമായ രീതിയിൽ സാജൻ മാത്യു അവതരിപ്പിച്ചു.
പിന്നീട് നടന്ന റാഫിൾ നറുക്കെടുപ്പിൽ വിജയികളായവർക്ക് സമ്മാനങ്ങളും നൽകി. ഒന്നാം സമ്മാനമായ 2 പവൻ സൂസൻ ചെറിയാനും (സെന്റ് തോമസ് ലെവിടൗണ്‍, ലോംഗ് ഐലന്റ്), രണ്ടാം സമ്മാനമായ 1 പവൻ ആഷ്ലി റെഞ്ചി (സെന്റ് ജോർജ് ഫെയർലസ് ഹിൽസ്) മൂന്നാം സമ്മാനമായ 250 ഡോളർ ഷിജുഅലക്സിനും (സെന്റ് തോമസ് അണ്‍റൂ അവന്യു) ലഭിച്ചു. ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ചതിനുള്ള ട്രോഫി സെന്റ് തോമസ് അണ്‍റൂ അവന്യു ഫിലഡൽഫിയയ്ക്ക് ലഭിച്ചു.
റിപ്പോർട്ട് : ജോർജ് തുന്പയിൽ