ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ നടത്തുന്ന അന്തർ ദേശീയ കാർഡ് ഗെയിംസ് (28, റമ്മി) ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡന്റ് രഞ്ജൻ എബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി, ട്രഷറർ ഫിലിപ്പ് പുത്തൻപുരയിൽ, കാർഡ് ഗെയിംസ് കമ്മിറ്റി കണ്‍വീനർ ഷിബു മുളയാനികുന്നേൽ എന്നിവർ അറിയിച്ചു.
ഒക്ടോബർ 28 ശനി രാവിലെ 8ന് ഹോട്ടൽ റമദാ പ്ലാസയിൽ രജിസ്ട്രേഷൻ ആരംഭിക്കുകയും 9നു പ്രസിഡന്റ് രഞ്ജൻ എബ്രഹാം മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രാഥമിക റൗണ്ട് 28 മത്സരങ്ങൾ ആരംഭിക്കും. ഉച്ചക്ക് ഒന്നിന് പ്രാഥമിക മത്സരങ്ങൾ സമാപിക്കുന്പോൾ റമ്മി ആരംഭിക്കും. 28 മത്സരത്തിൽ വിജയിക്കുന്നവർക്ക് മഹാരാജ ഫുഡ്സ് സ്പോണ്സർ ചെയ്യുന്ന എവർ റോളിംഗ് ട്രോഫിയും 1001 ഡോളർ കാഷ് അവാർഡും ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് സിറിയക് കൂവക്കാട്ടിൽ സ്പോണ്സർ ചെയ്യുന്ന കെ.കെ. ചാണ്ടി കൂവക്കാട്ടിൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും 501 ഡോളർ കാഷ് അവാർഡും സമ്മാനിക്കും. റമ്മി കളിയിലെ വിജയികൾക്ക് യഥാക്രമം 1001 ഡോളർ കാഷ് അവാർഡും 501ഡോളർ കാഷ് അവാർഡും (സ്പോണ്സർ ചാക്കോ ചിറ്റിലക്കാട്ട്) ലഭിക്കുന്നതായിരിക്കും.
||
ഈ ചീട്ടുകളി മത്സരങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് ഷിബു മുളയാനികുന്നേൽ കണ്‍വീനറും, ജോസ് സൈമണ്‍ മുണ്ടപ്ലാക്കിൽ, മത്തിയാസ് പുല്ലാപ്പള്ളിൽ എന്നിവർ കോ കണ്‍വീനർമാരുമായുള്ള കമ്മിറ്റിയാണ്. ഷിക്കാഗോ മലയാളി അസോസിയേഷൻ നടത്തുന്ന എല്ലാ പരിപാടികളും പോലെ ഈ മത്സരങ്ങളും സമയത്തു തന്നെ തുടങ്ങുമെന്നതിനാൽ എല്ലാവരും രാവിലെ എട്ടിനു തന്നെ ഹോട്ടൽ റമദാ പ്ലാസയിൽ (Hotel Ramada Plaza, 1090 S Milwaukee Ave, Wheeling, IL 60090) എത്തിച്ചേരുവാൻ ഭാരവാഹികൾ അഭ്യർത്ഥിച്ചു. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കാനഡയിൽ നിന്നും 28 മത്സരത്തിന് രജിസ്ട്രേഷൻ ലഭിച്ചത് തികച്ചും പ്രോത്സാഹജനകമാണെന്നു ഭാരവാഹികൾ പറഞ്ഞു.
മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായി പരമാവധി പങ്കെടുക്കാവുന്ന ടീമുകളുടെ എണ്ണം 48 ആയി പരിമിത പെടുത്തിയിട്ടുണ്ട്. ഇനിയും രജിസ്റ്റർ ചെയ്യാനുള്ളവർ കമ്മിറ്റി അംഗങ്ങളായ ഷിബു മുളയാനികുന്നേൽ (630 849 1253), ജോസ് സൈമണ്‍ മുണ്ടപ്ലാക്കിൽ (630 607 2208 ) , മത്തിയാസ് പുല്ലാപ്പള്ളിൽ ( 847 644 6305) എന്നിവരുമായി ബന്ധപ്പെട്ടു രജിസ്ട്രേഷൻ ചെയ്യണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു.
റിപ്പോർട്ട് : ജിമ്മി കണിയാലി