കുവൈത്ത്: കൊല്ലം ജില്ല പ്രവാസി സമാജം കുവൈത്ത് നവംബർ 10നു അബ്ബാസിയ ജമിയ കമ്മ്യൂണിറ്റി ഹാളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ദശവാർഷിക ഘോഷം നവംബർ 17നു വിപുലമായ പരിപാടികളോട് കൂടി അബ്ബാസിയ നോട്ടിംഗ് ഹാം ബ്രിട്ടീഷ് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കും. ആഘോഷത്തിന്റെ ഭാഗമായി തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ചാരിറ്റി പ്രസ്ഥാനമായ പത്തനാപുരം ഗാന്ധി ഭവനിലെ വികലംഗരായ കുഞ്ഞുങ്ങളെ അധിവസിപ്പിക്കാൻ ഒരു ഭവനം നിർമ്മിച്ച് നൽകുവാനാണ് തീരുമാനിച്ചിട്ടുള്ളത്.
നാട്ടിൽ നിന്നുമുള്ള മന്ത്രി, എംപി, മറ്റു പ്രമുഖ വ്യക്തിത്വങ്ങളും കലാകാര·ാരും ഈ പരിപാടികളിൽ പങ്കെടുക്കും. സ്വന്തം കഴിവുകൊണ്ട് ജീവിത വിജയം നേടിയ നാട്ടിൽ നിന്നുമുള്ള പ്രശസ്ത വ്യക്തികൾ അന്നുദിവസം രാവിലെ കുവൈത്തിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി ക്ലാസെടുക്കും. പരിപാടികളുടെ വിജയത്തിനായി കുവൈത്തിലെ മുഴുവൻ പ്രവാസികളുടെയും സഹായ സഹകരണങ്ങൾ ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് 97840957 - 6650 4992 എന്നി നന്പരുകളിൽ ബന്ധപെടാം
റിപ്പോർട്ട്: സലിം കോട്ടയിൽ