വാഷിംഗ്ടണ്‍: അമേരിക്കയിൽ വിമാന യാത്രയ്ക്ക് പാസ്പോർട്ട് നിർബന്ധമാക്കുന്ന നിയമം 2018 ജനുവരി 22 മുതൽ നിലവിൽ വരും. 2005ൽ പാസാക്കിയ റിയൽ ഐഡി ആക്ടനുസരിച്ച് ഡ്രൈവേഴ്സ് ലൈസൻസ് യഥാർത്ഥ തിരിച്ചറിയൽ രേഖയായി സ്വീകരിക്കുന്നതല്ലെന്നും നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്കൻ പൗരന്മാരണെങ്കിൽ പോലും യാത്രക്ക് പാസ്പോർട്ട് കരുതിയിരിക്കണം. ടിഎസ്എയുടെ വെബ് സൈറ്റിലാണ് പുതിയ നിബന്ധന പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമേരിക്കയിലെ അലബാമ, വെർമോണ്ട് തുടങ്ങിയ ചില സംസ്ഥാനങ്ങൾ ഇതിനകം തന്നെ പുതിയ നിയമത്തെക്കുറിച്ചു മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.
എന്നാൽ ന്യുയോർക്ക്, ന്യൂജഴ്സി, കലിഫോർണിയ, ലൂസിയാന തുടങ്ങിയ സംസ്ഥാനങ്ങൾ പുതിയ നിയമനം അംഗീകരിച്ചു നടപ്പാക്കുന്നതിന് കൂടുതൽ സമയപരിധി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സംസ്ഥാനങ്ങളുടെ അപേക്ഷ പരിഗണനയിലാണ്.
അമേരിക്കയിലെ ആഭ്യന്തര സർവീസിന് പാസ്പോർട്ട് (റിയൽ ഐഡി) നിർബന്ധമാക്കുന്നത് എത്രമാത്രം പ്രയോജനകരമാണെന്നാണ് ദേശീയ തലത്തിൽ ചർച്ച ചെയ്യപ്പെടുന്ന പ്രധാന വിഷയങ്ങളൊന്ന്. വ്യാജ പാസ്പോർട്ട് വ്യാപകമാകുന്നതിന് പുതിയ നിയമം വഴിയൊരുക്കുമോ എന്നു ശങ്കിക്കുന്നവരും ഇല്ലാതില്ല.
റിപ്പോർട്ട്: പി.പി. ചെറിയാൻ