ഹൂസ്റ്റണ്‍: അമേരിക്കയിലെ ഏറ്റവും പ്രമുഖ നഴ്സിംഗ് സംഘടനകളിലൊന്നായ നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്കയുടെ നേതൃത്വത്തിൽ ക്ലിനിക്കൽ എക്സലൻസ് കോണ്‍ഫറൻസ് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. നൈനാ ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെയും 2015ൽ ആരംഭിച്ച Advanced Practice Nurses forum (APN forum)ന്റെയും സംയുക്താഭിമുഖ്യത്തിലാണ് കോണ്‍ഫറൻസ് .
ഡിസംബർ 2 ശനിയാഴ്ച ഹോളിഡേ ഇൻ ഹോട്ടലിൽ(1160, southwest fwy, Huston,Texas-77031) നടത്തുന്ന കോണ്‍ഫറൻസ് രാവിലെ 8ന് ആരംഭിച്ച് വൈകിട്ട് 5ന് സമാപിക്കും. Advancing Health through excellence in clinical Practice എന്ന വിഷയത്തെ ആധാരമാക്കി ഗഹനമായ പഠനങ്ങളും ചർച്ചകളും കോണ്‍ഫറൻസിനെ സജീവമാക്കും.
ആരോഗ്യ സേവന രംഗത്തെ പുതു പ്രവണതകളും, സാധ്യതകളും ചർച്ച ചെയ്യുന്നതോടൊപ്പം നഴ്സുമാരുടെ കഴിവും മികവും എങ്ങനെ ആരോഗ്യ രംഗത്തിന്റെ വളർച്ചയ്ക്ക് ഉപയോഗിക്കാം എന്നും ചർച്ച ചെയ്യപ്പെടും.
വിവിധ വിഷയങ്ങളെ സംബന്ധിച്ച് ആധികാരികമായി സംസാരിക്കുന്നതിന് അമേരിക്കയിലെ പ്രമുഖരും വിദഗ്ദ്ധരുമായ വ്യക്തികളെയാണ് ക്ഷണിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. റജിസ്റ്റേർഡ് നഴ്സുമാർ, അഡ്വാൻസ്ഡ് പ്രാക്ടീസ് നഴ്സുമാർ, ഫിസിഷ്യൻ അസിസ്റ്റന്റുമാർ, നഴ്സിംഗ് വിദ്യാർത്ഥികൾ എന്നിവരെ കോണ്‍ഫറൻസിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു.
നൈനായുടെ പ്രസിഡന്റ് ഡോ. ജാക്കി മൈക്കിൾ, എപിഎൻ ചെയറും കോണ്‍ഫറൻസ് ചെയറുമായ ലിഡിയാ ആൽബുക്കർക്ക്, IANAGH പ്രസിഡന്റും എപിഎൻ ഫോറം ഹൂസ്റ്റണ്‍ ചാപ്റ്റർ ചെയർപേഴ്സണുമായ അക്കാമ്മ കല്ലേൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ കോണ്‍ഫറൻസിന്റെ വിജയത്തിനായി പ്രവർത്തനമാരംഭിച്ചു.
ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അപൂർവ്വമായി ലഭിക്കുന്ന ഈ സുവർണാവസരം പ്രയോജനപ്പെടുത്തി കോണ്‍ഫറൻസിൽ പങ്കെടുത്ത് വിജയിപ്പിക്കാവാൻ സംഘാടകർ ആഹ്വാനം ചെയ്തു.
കൂടുതൽ വിവരങ്ങൾക്ക്:
അക്കാമ്മ കല്ലേൽ : 281 620 8228
accammakallel@gmail.com
Iydia170461@yahoo.com
sh_vsskäv :www.nainausa.com
റിപ്പോർട്ട്: ജീമോൻ റാന്നി