ഡാളസ്: ഒക്ടോബർ 16ന് ഡാളസിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മിനി പോൾസണിന്റെ(57) പൊതുദർശനം ഒക്ടോബർ 20നു വെള്ളിയാഴ്ച ചർച്ച് ഓഫ് ഗോഡിൽ നടക്കും. ഡാളസ് ഡൗണ്‍ ടൗണ്‍ ബെയ്ലർ ആശുപത്രിയിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കു വരുന്ന വഴി ഗാർലന്റ് റോഡ് ബക്കനർ ബിലവഡ് ഇന്റർ സെക്ഷൻ ഗ്രീൻ ലൈറ്റ് പാസു ചെയ്യുന്നതിനിടയിൽ നിയന്ത്രണം വിട്ട മറ്റൊരു വാഹനം മിനി സഞ്ചരിച്ചിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മിനി സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. വാഹനം ഓടിച്ചിരുന്ന മിനിയുടെ ഭർത്താവ് പോൾസണ്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
തിരുവല്ല വാരിക്കാട്ട് പുത്തൻപുരയിൽ ജോണ്‍ ചാണ്ടിയുടേയും മേരി ജോണിന്‍േറയും മകളും പാസ്റ്റർ വൈ. സഖറിയായുടെ മകൻ പോൾസണിന്റെ ഭാര്യയുമാണ് നഴ്സായ മിനി സഖറിയ. ഷെർവിൻ, ഷോബിൻ, ജോഷ്വിൻ, ജെസ്വൻ എന്നിവർ മക്കളാണ്.
പൊതുദർശനം ഒക്ടോ. 20 വെള്ളി വൈകിട്ട് ആറു മുതൽ 9 വരെ.
സ്ഥലം: ക്രോസ് വ്യു ചർച്ച് ഓഫ് ഗോഡ്, 850 ലിബർട്ടി ഗ്രോവ് റോഡ്- റോലറ്റ് 75089
സംസ്കാര ശുശ്രൂഷ~ഒക്ടോ. 21 ശനി രാവിലെ 9.30 മുതൽ ക്രോസ് വ്യു ചർച്ച് ഓഫ് ഗോഡിൽ. തുടർന്ന് സ്റ്റെലാന്റ് ഫ്യൂണറൽ ഹോമിൽ സംസ്കരിക്കും. പൊതുദർശനവും സംസ്കാരശുശ്രൂഷയും പവർവിഷൻ യുഎസ്എ കോമിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് ഫിനോയ് ജോണ്സണ്(9726237558)
ജോണ്സണ് സഖറിയ(469 3014615)
റിപ്പോര്‍ട്ട്: പി.പി. ചെറിയാന്