+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാളസ് വലിയ പള്ളി ബാഡ്മിന്‍റണ്‍ ചാന്പ്യൻഷിപ്പ് നേടി

ഡാളസ്: ഡാളസ് റീജിയൻ ഓർത്തഡോക്സ് ക്രിസ്ത്യൻ യൂത്ത് മൂവ്മെന്‍റിന്‍റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട രണ്ടാമത് പരിശുദ്ധ ഗീവർഗീസ് മാർ ദീയാനോസിയോസ് വട്ടശേരിൽ മെമ്മോറിയൽ ബാഡ്മിന്‍റണ്‍ ടൂർണമെന്‍റിൽ ഡാളസ് വലിയ
ഡാളസ് വലിയ പള്ളി ബാഡ്മിന്‍റണ്‍ ചാന്പ്യൻഷിപ്പ് നേടി
ഡാളസ്: ഡാളസ് റീജിയൻ ഓർത്തഡോക്സ് ക്രിസ്ത്യൻ യൂത്ത് മൂവ്മെന്‍റിന്‍റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട രണ്ടാമത് പരിശുദ്ധ ഗീവർഗീസ് മാർ ദീയാനോസിയോസ് വട്ടശേരിൽ മെമ്മോറിയൽ ബാഡ്മിന്‍റണ്‍ ടൂർണമെന്‍റിൽ ഡാളസ് വലിയപള്ളി ചാന്പ്യൻഷിപ്പ് കരസ്ഥമാക്കി.

പുരുഷ വിഭാഗത്തിൽ ബിനു പുന്നൂസ്, പുരുഷ ഡബിൾസിൽ കുര്യാക്കോസ് വെട്ടിചിറയിൽ, കെ.എം. തോമസ് എന്നിവരും വനിതാ വിഭാഗത്തിൽ നിഷാ ഏബ്രഹാം, സുനി ഏബ്രഹാം എന്നിവരും ചാന്പ്യൻഷിപ്പ് കരസ്ഥമാക്കി. വനിതാ വിഭാഗത്തിൽ ഷെറിൻ റെജി, പ്രീതി സജി എന്നിവരും, മിക്സഡ് വിഭാഗത്തിൽ മോഹൻ ചെറിയാൻ, നിഷ ഏബ്രഹാം എന്നിവർ റണ്ണേഴ്സ് കപ്പും നേടി.

ട്രോഫികൾ അഭിവന്ദ്യ ഡോ. മത്യാസ് മാർ സേവേറിയോസ് തിരുമേനിയിൽ നിന്നും ഏറ്റുവാങ്ങി.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം