+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒട്ടാവ മദർ തെരേസാ സീറോ മലബാർ പള്ളിയിൽ കുടുംബ നവീകരണ ധ്യാനം നടത്തി

ഒട്ടാവ: മദർ തെരേസാ സീറോ മലബാർ കത്തോലിക്കാ പള്ളിയിൽ കുടുംബ നവീകരണ ധ്യാനം നടത്തി. തൃശൂർ ഗാഗുൽത്താ ധ്യാനകേന്ദ്രത്തിലെ ബെന്നി പീറ്റർ അച്ചൻ നേതൃത്വം നൽകിയ ധ്യാനം ഒക്ടോബർ 13നു വെള്ളിയാഴ്ച വൈകിട്ട് എട്ട
ഒട്ടാവ മദർ തെരേസാ സീറോ മലബാർ പള്ളിയിൽ കുടുംബ നവീകരണ ധ്യാനം നടത്തി
ഒട്ടാവ: മദർ തെരേസാ സീറോ മലബാർ കത്തോലിക്കാ പള്ളിയിൽ കുടുംബ നവീകരണ ധ്യാനം നടത്തി. തൃശൂർ ഗാഗുൽത്താ ധ്യാനകേന്ദ്രത്തിലെ ബെന്നി പീറ്റർ അച്ചൻ നേതൃത്വം നൽകിയ ധ്യാനം ഒക്ടോബർ 13-നു വെള്ളിയാഴ്ച വൈകിട്ട് എട്ടിനു അവസാനിച്ചു. ബെന്നി അച്ചനോടൊപ്പം അമേരിക്കയിലുള്ള ക്വീൻ മേരി മിനിസ്ട്രീസ് ഡയറക്ടർ ബ്ര. ഡൊമിനിക്കും വചന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. യുവജനങ്ങൾക്കായി പ്രത്യേകം ഒരുക്കിയ ധ്യാനം ബ്ര. മാത്യു ജോസഫ് നയിച്ചു.

സമാപന ദിവസമായ ഞായറാഴ്ചയിലെ വിശുദ്ധ കുർബാനയ്ക്ക് കാനഡയിലെ സീറോ മലബാർ എക്സാർക് അഭിവന്ദ്യ മാർ ജോസ് കല്ലുവേലിൽ പിതാവ് മുഖ്യ കാർമികനായിരുന്നു.ദിവ്യകാരുണ്യ ആരാധനയ്ക്കിടയിൽ നടന്ന കൈവയ്പു ശുശ്രുഷയിൽ അഭിവന്ദ്യ മർ ജോസ് കല്ലുവേലിൽ പിതാവും, ബെന്നി പീറ്റർ അച്ചനും, വികാര ബോബി മുട്ടത്തുവാളായിൽ അച്ചനും പ്രാർത്ഥിച്ചു. ി.

വാർഷിക ധ്യാനത്തിന് ദൈവീക സംരക്ഷണം ലഭിക്കുവാനായി ജൂണ്‍ മാസം മുതൽ വിശുദ്ധ കുർബാനയുടെ ആരാധനയും, മുപ്പത്തിമൂന്നു ദിവസത്തെ അനുദിന ജപമാല പ്രാർത്ഥനയും നടത്തിയിരുന്നു. ബഹു. വികാരി ഫാ. ബോബി മുട്ടത്തുവാളായിൽ, കൈക്കാരൻ ജേക്കബ് ജയിംസ് എന്നിവർ ഉൾക്കൊള്ളുന്ന പാരീഷ് കൗണ്‍സിലും ധ്യാന നടത്തിപ്പിനായി രൂപംകൊടുത്ത എട്ട് അംഗ കമ്മിറ്റിയും ധ്യാന ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക:www.syromalabarottawa.ca
ഫേസ്ബുക്ക് പേജ്: https://www.facebook.com/ottawasyromalabar/

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം