അബുദാബി: വേൾഡ്സ്കിൽസ് ഇന്റർനാഷണൽ കോംപറ്റീഷനിൽ പങ്കെടുക്കാനെത്തിയ കേരളാ തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണനും സംഘത്തിനും ഐബിപിജി സ്വീകരണം ഏർപ്പെടുത്തി. അബുദാബി സോഫിറ്റൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ കേന്ദ്ര, സംസ്ഥാന സർക്കാർ പ്രതിനിധികൾ, മുതിർന്ന ഉദ്യോഗസ്ഥർ, ഇന്ത്യയിലെയും യുഎഇയിലെയും പ്രമുഖ ബിസിനസ് പ്രതിനിധികളും പങ്കെടുത്തു.
യുഎഇ ഇന്ത്യ ചിരകാല ബന്ധത്തിൽ കേരളത്തിനുള്ള പങ്ക് ഏറെ വലുതാണെന്നും ലോകത്തു തന്നെ ഏറ്റവും കൂടുതൽ വിദേശികൾ ജോലി ചെയ്യുന്ന യുഎഇയിൽ 20 ലക്ഷത്തിലേറെ ഇന്ത്യക്കാരായതിനാൽ ഇരു രാജ്യങ്ങൾക്കും നിർണായകവും സാന്പത്തികമായും മുന്നേറാൻ കഴിയുമെന്നും ചർച്ചയിൽ അഭിപ്രായപ്പെട്ടു. കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ടറി (സിഐഐ) , ഇൻഡ്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ ഗ്രൂപ്പ് (ഐബിപിജി), ഓവർസീസ് ഡവലപ്മെൻറ് ആൻറ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കണ്‍സൾട്ടന്റ്സ് (ഒഡിഇപിസി) ചർച്ചക്ക് നേതൃത്വം നൽകി.
യുഎഇ ഇന്ത്യൻ സ്ഥാനപതി നവദീപ് സിംഗ് സൂരി, എംകെ ഗ്രൂപ്പ് മേധാവി എം.എ യൂസഫ് അലി, സിഐഐ ബിസിനസ് ഡെലിഗേഷൻ ലീഡ് ചെയർപേഴ്സണ്‍ വന്ദന ലുഥ്ര, ഐബിപിജിയുടെ വൈസ് പ്രസിഡന്റ് പത്മനാഭ ആചാര്യ, കേരള ഗവണ്മെന്റ് അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസ്, കേരളം തൊഴിൽ പരിശീലന കേന്ദ്രം എംഡി ശ്രീറാം വെങ്കിട്ടരാമൻ തുടങ്ങി നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള