കുവൈത്ത് സിറ്റി: മാനവരാശിയുടെ മാർഗദീപമായ വിശുദ്ധ ഖുർആനെ അടുത്തറിയാനായി കേരള ഇസ്ലാമിക് ഗ്രൂപ്പ് (കെഐജി) നടത്തിവരുന്ന 'ഖുർആൻ നിങ്ങളുടേത് കൂടിയാണ്' എന്ന കാന്പയിന്റെ സമാപന സമ്മേളനം ഒക്ടോബർ 27 വെള്ളിയാഴ്ച വൈകീട്ട് 6ന് അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളില്‍ വച്ചു നടക്കും. സമ്മേളനത്തിൽ മുഖ്യാതിഥികളായി മുൻ ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബ്, സാഹിത്യകാരൻ പി. സുരേന്ദ്രന്, ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുല്‍ അസീസ് എന്നിവര്‍ പങ്കെടുക്കും. സമ്മേളനത്തില്‍ കെ.ഐ.ജി പ്രസിഡന്റ് ഫൈസല്‍ മഞ്ചേരി അധ്യക്ഷത വഹിക്കും.
വെള്ളിയാഴ്ച രാവിലെ 9 മുതൽ ഇന്റഗ്രേറ്റഡ് സ്കൂളില്‍ വച്ചു തന്നെ നടക്കുന്ന ഖുർആനിക് എക്സിബിഷനിൽ കുവൈത്തിലെ വിവിധ ഏരിയകളിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുമുള്ള ടീമുകളും വ്യക്തികളും പങ്കെടുക്കും. പൊതു സമ്മേളനം ശ്രവിക്കാനും എക്സിബിഷന് കാണാനും എല്ലാ വിഭാഗം ജനങ്ങളും എത്തിച്ചരണമെന്ന് കെഐജി അഭ്യർഥിച്ചു. കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹന സൗകര്യം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങള്‍ക്ക് 99057829, 97601023 എന്നീ നന്പറുകളിൽ ബന്ധപ്പെടുക.
റിപ്പോർട്ട്: സലിം കോട്ടയിൽ