മസ്കറ്റ്: മലപ്പുറം ജില്ലാ കെഎംസിസി യുടെ നേതൃത്വത്തിൽ വിവിധ ഏരിയാ കമ്മിറ്റികളുമായി സഹകരിച്ചു നടത്തിയ കാന്പയിനിൽ അപേക്ഷിച്ച മുഴുവനാളുകൾക്കുമുള്ള ഐഡൻറിറ്റി കാർഡുകൾ തയ്യാറായതായി ഭാരവാഹികൾ അറിയിച്ചു. നോർക്ക പ്രവാസി കാർഡ് രജിസ്ട്രേഷനായി മലപ്പുറം ജില്ലാ കെഎംസിസി സാംസ്കാരിക സമ്മേളനത്തിൽ ഉമ്മൻ ചാണ്ടിയും പി.കെ.കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കും അക്ഷീണ പ്രയത്നമാണ് നടത്തിയത്. ഒക്ടോബർ 20 വെള്ളിയാഴ്ച വൈകിട്ട് 6.30 ന് റൂവി അൽഫലജ് ഹോട്ടലിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ കാർഡുകളുടെ വിതരണോദ്ഘാടനം നിർവഹിക്കപ്പെടും.
സാംസ്കാരിക കുടുംബ സംഗമത്തിൽ, കേരളാ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പി.കെ.കുഞ്ഞാലിക്കുട്ടി എം.പി, പി.വി.അബ്ദുൽ വഹാബ് എം.പി തുടങ്ങിയ നേതാക്കളോടൊപ്പം ഇന്ത്യൻ സ്ഥാനപതി ഇന്ദ്രമണി പാണ്ഡെ, സാമൂഹ്യ, വ്യവസായ പ്രമുഖരുൾപ്പെടെയുള്ളവർ ചടങ്ങിൽ സംബന്ധിക്കും. പരിപാടിക്ക് മാറ്റുകൂട്ടാൻ പ്രശസ്ത ഗസൽ ഗായകൻ ഷഹബാസ് അമൻ നയിക്കുന്ന ഗസൽ സന്ധ്യയും വേദിയിൽ അരങ്ങേറും. പ്രവേശനം സൗജന്യമാണെങ്കിലും പാസ് മൂലം നിയന്ത്രിക്കുമെന്ന് സംഘാടകർ അറിയിച്ചു.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിനു വേണ്ടി മുഹമ്മദ് സാഹിബ് (ബദർ സമ) ചെയർമാനും പൊന്നാനി സൈദ് ഹാജി മുഖ്യ രക്ഷാധികാരിയുമായി വിപുലമായ സ്വാഗതസംഘം പ്രവർത്തിച്ചു വരികയാണ്.
റിപ്പോർട്ട്: സേവ്യർ കാവാലം