മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇബ്രാ അൽ ഇത്തിഫാഖ് ക്ലബ് ഓഡിറ്റോറിയത്തിൽ ഓണവും, ഈദും സംയുക്തമായി ആഘോഷിച്ചു. കേരള വിഭാഗം കണ്‍വീനർ രതീശൻ അധ്യക്ഷത വഹിച്ച യോഗം കേരള സംസ്ഥാന പ്രവാസി ക്ഷേമ നിധി ബോർഡ് ചെയർമാൻ പി.എം.ജാബിർ ഉദ്ഘാടനം ചെയ്തു.
അൽ ഇത്തിഫാഖ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് സാലിം അൽ ഷുഖൈലി, ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ വിൽസണ്‍. വി.ജോർജ്, ഇബ്രാ ഇന്ത്യൻ എസ്.എം.സി പ്രസിഡന്റ് മുനീർ തുടങ്ങിയവർ അതിഥികളായിരുന്നു. ചടങ്ങിൽ പ്രവാസി ക്ഷേമ നിധി ബോർഡ് ചെയർമാൻ പി.എം.ജാബിറിനെ പൊന്നാടയണിയിച്ചാദരിച്ചു. ഇബ്രയിലെ കലാകാര·ാരും, ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളുമൊരുക്കിയ കലാവിരുന്നിൽ സംഗീത, നൃത്ത പരിപാടികൾ അരങ്ങേറി. മുക്കം സാജിത, കാർത്തിക, ലേഖ അജയ് തുടങ്ങിയവർ കലാവിരുന്ന് മികവുറ്റതാക്കി. ആഘോഷ കമ്മറ്റി ചെയർമാൻ പ്രകാശ് തടത്തിൽ, കുഞ്ഞുമോൻ, ശങ്കർ നാരായണൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രവർത്തിച്ച കമ്മറ്റികൾ പരിപാടികൾ മികവുറ്റതാക്കി.
റിപ്പോർട്ട്: സേവ്യർ കാവാലം