മസ്കറ്റ്: റൂവിയിൽ നിന്നും വാദി കബീർ, അമറാത്ത്, മബേല, മത്ര, മസ്കറ്റ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് അർധരാത്രി വരെ സർവീസുകൾ നടത്താൻ മുവാസലാത്ത് അധികൃതർ തയ്യാറെടുക്കുന്നു. ഒക്ടോബർ 20 മുതൽ പുതിയ ഷെഡ്യൂൾ നിലവിൽ വരുമെന്ന് പത്രക്കുറിപ്പിൽ അറിയിച്ചു.
രാവിലെ ആറിനു തന്നെയായിരിക്കും സർവീസുകൾ ആരംഭിക്കുക. മത്ര, മസ്കറ്റ്, അമറാത്ത് റൂട്ടുകളിൽ രാത്രി 11.40 വരെയും, വാദി കബീർ റൂട്ടിൽ 11.55 വരെയും, മബേലയിലേക്കുള്ള അവസാന സർവീസ് അർധരാത്രി 12നുമായിരിക്കും.
റിപ്പോർട്ട്: സേവ്യർ കാവാലം