കുവൈത്ത് : കുവൈത്തിലെ കോലഞ്ചേരി നിവാസികളുടെ കൂട്ടായ്മയായ കോലഞ്ചേരി സൗഹൃദകൂട്ടം ഗഛടഗഛ യുടെ പ്രഥമ ഓണാഘോഷ പരിപാടിയായ 'ഗ്രാമോത്സവ് 2017' ന്റെ ഫുഡ് കൂപ്പണ്‍ ഉദ്ഘാടനം അബ്ബാസിയ ഹൈഡൈൻ ഓഡിറ്റോറിയത്തിൽ നടന്നു. കൂട്ടായ്മയുടെ സീനിയർ മെന്പർ റെജി ജോർജ് ഷിജു മാത്യുവിന് കൂപ്പണ്‍ നൽകി ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. ജനറൽ കണ്‍വീനർ എൽദോ ജോസഫ് , ജോയിന്റ് കണ്‍വീനേർസ് സാബു പൗലോസ്, ഷിജി, പ്രോഗ്രാം കണ്‍വീനേഴ്സ് ബിജു മറ്റത്തിൽ , ബിജു , കുരിയാക്കോസ് , ഷിബു എന്നിവർ യോഗത്തിന് നേതൃത്വം നൽകി.
ഒക്ടോബർ 27നു രാവിലെ 11 മുതൽ അബ്ബാസിയ പോപ്പിൻസ് ഹാളിലാണ് ഗ്രാമോത്സവ് 2017 അരങ്ങേറുക. പൂക്കളം ഇടൽ, മാവേലി എഴുന്നള്ളിപ്പ്, ചെണ്ടമേളം, കേരളതനിമ വിളിച്ചറിയിക്കുന്ന വിവിധ കലാപരിപാടികൾ, കുവൈത്തിലെ പ്രമുഖ ഗായകർ ചേർന്ന് അവതരിപ്പിക്കുന്ന നാടൻ പാട്ടുകൾ തുടങ്ങിയവ ഗ്രോമോത്സവിന്റെ പ്രത്യേകതയാണ്.
റിപ്പോർട്ട്: സലിം കോട്ടയിൽ