വിയന്ന: വേൾഡ് മലയാളി ഫെഡറേഷൻ വിയന്നയിൽ സംഘടിപ്പിക്കുന്ന തൈക്കുടം ബ്രിഡ്ജ് ലൈവ് മ്യൂസിക് ഷോയുടെ ആദ്യ ടിക്കറ്റ് വില്പന ഓസ്ട്രിയയിലെ എയർ ഇന്ത്യ എയർപോർട്ട് മാനേജർ രാജശ്രീ സന്തോഷിന് നൽകി ഒൗപചാരികമായി ആരംഭിച്ചു.
വിയന്ന അന്തരാഷ്ട്ര വിമാനത്താവളത്തിലെ എയർ ഇന്ത്യയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ ഡബ്ലിയുഎംഎഫ് ഗ്ലോബൽ കണ്വൻഷൻ കണ്‍വീനർ വർഗീസ് പഞ്ഞിക്കാരനും, കൾച്ചറൽ ഇൻ ചാർജ് ഘോഷ് അഞ്ചേരിലും സംയുകതമായിട്ടാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. എയർ ഇന്ത്യയിലെ ഉദ്യോഗസ്ഥ പ്രതിമ സേഥിയും സന്നിഹിതയായിരുന്നു.
നവംബർ 2, 3 തീയതികളിൽ ഡബ്ലിയുഎംഎഫ് സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ സമാപന ദിനം വൈകിട്ട് 6ന് തൈക്കുടം ബ്രിഡ്ജ് ലൈവ് ആകും. ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഘോഷ് അഞ്ചേരിലിനെ സമീപിക്കുക (004369911320561)
റിപ്പോർട്ട്: ജോബി ആന്റണി
വിയന്നയിൽ തൈക്കുടം ബ്രിഡ്ജ് ലൈവ് മ്യൂസിക് ഷോയുടെ ടിക്കറ്റ് വിൽപന തുടങ്ങി
10:32 PM Oct 18, 2017 | Deepika.com