ന്യൂവാർക്ക്(ന്യൂയോർക്ക്): ന്യൂജേഴ്സിയിലെ രണ്ടു ബാങ്കുകൾ കവർച്ച ചെയ്തുവെന്നു ആരോപിക്കപ്പെടുന്ന യുവതികളെ ന്യുവാർക്ക് ജഡ്ജിയുടെ മുന്പാകെ ഒക്ടോ. 16 തിങ്കളാഴ്ച ഹാജരാക്കി.
സ്വ ഹിലിസ് പെഡ്രസ(19), മെലിസ് അക്വിനോയ(23) എന്നിവരാണ് കന്യാസ്ത്രീകളുടെ വേഷം ധരിച്ചു മോഷണത്തിനെത്തിയത്.
ഗർഫീൽഡ്, ടീനക്ക് എന്നീ സ്ഥലങ്ങളിലെ ബാങ്ക് കവർച്ചയ്ക്കു പുറമെ പെൻസിൽവാനിയ പൊക്കാണോ മൗണ്ടൻസ് ബാങ്കുകളും ഇതേ വേഷം ധരിച്ചു കവർച്ച നടത്തിയത് ഈ യുവതികളാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ബാങ്കിൽ പ്രവേശിച്ചു കളവു നടത്തുന്നതിനിടെ അലാറം മുഴങ്ങിയതിനാൽ ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു. ഒരാൾ കൈവശം തോക്ക് കരുതിയിരുന്നു. ബാങ്കുകളിലെ കാമറകളിൽ നിന്നാണ് ഇവരുടെ ചിത്രങ്ങൾ പോലീസിനു ലഭിച്ചത്. ട്വിറ്ററിൽ ഇവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
റിപ്പോർട്ട്: പി.പി. ചെറിയാൻ