വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസ് ഓവൽ ഓഫീസിൽ ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിച്ചു. ഒക്ടോബർ 17ന് സംഘടിപ്പിച്ച ചടങ്ങിൽ യൂണൈറ്റഡ് നേഷൻസ് യുഎസ് അംബാസിഡർ നിക്കി ഹെയ്ലി, മെഡികെയർ, മെഡിക്കെയ്സ് സർവീസ് സെന്റർ അഡ്മിനിസ്ട്രേറ്റർ സീമ വർമ, ഫെഡറൽ കമ്യൂണിക്കേഷൻസ് കമ്മീഷൻ ചെയർമാൻ അജിത് പൈ, ഹെൽത്ത് ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് സെക്രട്ടറി വനില സിംഗ്, കമ്യൂണിറ്റി നേതാക്ക·ാർ, പ്രസിഡന്റിന്റെ മകൾ ഇവാങ്ക ട്രംപ് തുടങ്ങിയവർ പങ്കെടുത്തു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സുഹൃദ്ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞതിൽ ട്രംപ് സംതൃപ്തി പ്രകടിപ്പിച്ചു. അമേരിക്കയിൽ സൈനികസേവനം നടത്തുന്ന ഇന്ത്യൻ അമേരിക്കൻസിനെ അഭിനന്ദിക്കുന്നതിനും ട്രംപ് പ്രത്യേക സമയം കണ്ടെത്തി.
ഹിന്ദുക്കളുടെ ആഘോഷമായ ദീപാവലിയിൽ പങ്കെടുക്കുവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ട്രംപ് പറഞ്ഞു. പ്രസിഡന്റ് ജോർജ് ബുഷിന്റെ കാലത്താണ് ആദ്യമായി വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. എന്നാൽ വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷങ്ങളിൽ ഒരിക്കൽപോലും ബുഷ് വ്യക്തിപരമായി പങ്കെടുത്തിട്ടില്ല.
റിപ്പോർട്ട്: പി.പി.ചെറിയാൻ