ഹൂസ്റ്റണ്‍: അലിഗഡ് മുസ്ലീം സർവകലാശാല സ്ഥാപകനും പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്ന സർ സയദ് അഹമ്മദ് ഖാന്റെ 200ാം ജന്മദിനം ഒക്ടോബർ 21ന് ഹൂസ്റ്റണിൽ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി പൂർവ വിദ്യാർഥി സംഘടനയായ ഹൂസ്റ്റണ്‍ അലുംനൈയുടെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണ്‍ ഹൈവേയിലുള്ള മഹാരാജ റെസ്റ്റോറന്റിൽ ഒക്ടോബർ 21 ന് വൈകിട്ട് ഏഴിനാണ് ആഘോഷപരിപാടികൾ ആരംഭിക്കുക.
ഹൂസ്റ്റണ്‍ യൂണിവേഴ്സിറ്റി ബിസിനസ് കോളജ് ഡീനും പ്രഫസറുമായ ഡോ. ലത രാമചന്ദാണ് മുഖ്യാതിഥി . പ്രമുഖ സാമൂഹ്യ സാംസ്കാരിക മനുഷ്യാവകാശ പ്രവർത്തകനായ മൂസ ഡക്രിയും ചടങ്ങിൽ സംസാരിക്കും.
അലിഗ് ആർട്ടിസ്റ്റ് ഡോ. നൗഷ അസ്റാർ, ഡോ.ഫിറോസ് ഖാൻ, നസ്രീം ജഫ്രി, ഇർഫാൻ ചൗധരി എന്നിവരുടെ സംഗീത, കലാപരിപാടികളും ഡിന്നറും വാർഷികാഘോഷങ്ങളുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. പ്രവേശനം പാസ്മൂലം നിയന്ത്രിച്ചിട്ടുണ്ട്. അലിഗഡ് യൂണിവേഴ്സിറ്റിയിലെ മുഴുവൻ പൂർവവിദ്യാർഥികളും പരിപാടിയിൽ പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് amualumnihouston@gmail.com
റിപ്പോർട്ട്: പി.പി. ചെറിയാൻ