ടൊറന്റോ: ഫിലഡൽഫിയയിൽ നടന്ന ഇൻഡോ അമേരിക്കൻ പ്രസ്ക്ലബ് (ഐഎപിസി) ന്റെ നാലാമത് അന്താരാഷ്ട്ര മാധ്യമസമ്മേളനത്തിൽ ഇൻഡോ കാനേഡിയൻ മാധ്യമപ്രവർത്തകരുടെ സാന്നിധ്യം ശ്രദ്ധേയമായി. ഒക്ടോബർ ആറു മുതൽ ഒൻപതുവരെ ഫിലഡൽഫിയയിലെ റാഡിസണ്‍ ഹോട്ടൽ കണ്വൻഷൻ സെന്ററിൽ നടന്ന സമ്മേളനത്തിൽ കാനഡയിൽനിന്നുളള 40ഓളം പേരാണ് പങ്കെടുത്തത്. ആൾബർട്ട മുതൽ കാനഡയിലെ എല്ലാ പ്രോവിൻസുകളിൽനിന്നുള്ളവരും പങ്കെടുത്തുവെന്നത് ശ്രദ്ധേയമായി. ഡിന്നർ നൈറ്റിൽ ടൊറന്േറായിൽനിന്നുള്ള ബിൻസ് മണ്ഡപം നയിച്ച ക്വിസ് പ്രോഗ്രാം ആളുകളെ ആകർഷിക്കുന്നതായിരുന്നു. റോസ്മി ബിൻസ് അവതരിപ്പിച്ച ഗാനം ഡിന്നർ രാവിന് വേറിട്ട അനുഭവം സമ്മാനിച്ചു.
അവാർഡ് നൈറ്റിൽ കാനഡിൽനിന്നുളള ടൊമി കൊക്കാട്ടിന് മികച്ച സാമൂഹ്യപ്രവർത്തകനുള്ള അവാർഡ് മുൻവിദ്യാഭ്യാസ മന്ത്രി എം.എ. ബേബി സമ്മാനിച്ചു. എഡ്മന്റനിൽ കഴിഞ്ഞ 40 വർഷമായി സ്ഥിരതാമസക്കരനും ജയ്ഹിന്ദ് വാർത്ത എഡ്മന്റൻ റീജിയൻ ഡയറക്ടറുമായ തോമസ് പുല്ലുകാട്, ജയ്ഹിന്ദ് വാർത്ത കാൽഗിരി റിജീയണൽ ഡയറക്ടർ സാബു അലക്സ് എന്നിവരെ ആദരിച്ചു. മുൻ വിദ്യാഭ്യാസ മന്ത്രി എം.എ ബേബി, പ്രമുഖ മാധ്യമപ്രവർത്തകരായ സി.എൽ.തോമസ് (മീഡിയവണ്‍) ജെ.എസ്.ഇന്ദുകുമാർ (ജയ്ഹിന്ദ് ടിവി), സജി ഡൊമിനിക്, ചന്ദ്രകാന്ത് എന്നിവർ നയിച്ച പ്രവാസികളുടെ പ്രശ്നം എന്ന ചർച്ചയിൽ നയാഗ്രഫാൾസിൽനിന്നുള്ള ഫൊക്കാന റീജിയൻ വൈസ് പ്രസിഡന്റ് ബൈജുമോൻ പകലോമറ്റം, നയാഗ്രയിൽ നിന്നുള്ള എൽഡ്രിഡ് ജോണ്‍, ടൊറന്േറാ ബെർലിംഗ്ടണിൽനിന്നുള്ള ബിൻസ് മണ്ഡപം, ടൊറന്േറായിൽ നിന്നുള്ള ടോമി കൊക്കാട്, നയാഗ്രഫാൾസിൽനിന്നുള്ള ഷെജി ജോസഫ്, ജെയ്മോൻ മാപ്പിളശേരി എന്നിവർ ചർച്ചയിൽ സജീവമായി പങ്കെടുത്തു. ഡോ.പി.വി. ബൈജു അവതരിപ്പിച്ച കുട്ടികൾക്കുള്ള പരിപാടി ഏറെ ആകർഷകമായിരുന്നു.
നയാഗ്രാഫാൾസിൽനിന്നുള്ള ബൈജുമോൻ ജോർജ് പകലോമറ്റം മിനി ദന്പതികളുടെ ജെഫിൻ , ജെനീസ്, നായാഗ്രഫാൾസിൽ നിന്നുള്ള ജെയ്മോൻ മാപ്പിളശേരിയിൽ ജെസി ദന്പതികളുടെ ആൽവിൻ , അലൻ, നയാഗ്രഫാൾസിൽനിന്നുള്ള ഷെജി ജോസഫ് സ്മിത ദന്പതികളുടെ അലീന, അരോണ്‍, മിസിസാഗയിൽനിന്നുള്ള മനു മാത്യു പത്മ ദന്പതികളുടെ അരുഷ്, സാന്ദ്ര, നയാഗ്രഫാൾസിൽനിന്നുള്ള എൽഡ്രിഡ് ജോണ്‍ ബിബിത ദന്പതികളുടെ ജോയൽ, അലീന, ഹാമിൽറ്റണിൽനിന്നുള്ള ബിൻസ് മണ്ഡപം റോസ്മി ദന്പതികളുടെ ഡെന്നീസ്, അഞ്ജല, ടൊറന്േറായിൽ നിന്നുള്ള ആഷ്ലി ജില്ലി ദന്പതികളുടെ ആഞ്ജലീന ജോസഫ് , ബ്രയാൻ എന്നിവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.