ഡാളസ്: ഓഗസ്റ്റ് നാല്, അഞ്ച്, ആറ് തീയതികളിൽ ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാർ പാരിഷ് ഹാളിൽ വച്ചു നടന്ന ടെക്സാസ് ഒക്കലഹോമാ ഇന്റർപാരിഷ് ടാലന്റ് മത്സരങ്ങൾ അവിസ്മരണീയമായി. പെയർലാന്റ് സെന്റ് മേരിസ് ചർച്ച് ആതിഥേയത്വം വഹിച്ചു. എട്ട് സീറോ മലബാർ പള്ളികളിൽ നിന്ന് അഞ്ഞൂറോളം മത്സരാർഥികളാണ് പങ്കെടുത്തത്. ഏററവും അധികം പോയിന്റ് നേടി സെന്റ് അൽഫോൻസാ കോപ്പേൽ ചർച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
സെന്റ് അൽഫോൻസാ ചർച്ചിനെ പ്രതിനിധികരിച്ച് മത്സരത്തിൽ പങ്കെടുത്ത വിസ്മയ ജോസഫ് സെമിക്ലാസിക്കൽ ഡാൻസ്, മലയാളം, ഇംഗ്ലിഷ് ഗാനം ഇവയിൽ ഒന്നാം സ്ഥാനവും ഫോക്ക് ഡാൻസിൽ രണ്ടാം സ്ഥാനവും നേടി ടാലന്റ് സ്ററാർ ആയി തെരഞ്ഞെടക്കപ്പെട്ടു. മിനി ശ്യാമിന്റെ ശിഷ്യത്വത്തിലാണ് വിസ്മയ ഡാൻസ് പഠിച്ചത്. ഗ്രൂപ്പ് ഡാൻസിൽ കാററഗറി രണ്ടിലും മൂന്നിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സെന്റ് അൽഫോൻസാ കോപ്പേൽ ചർച്ച് ടീമിന് മൂന്നു കലാതിലകപട്ടമുള്ള ശീതൾ സെബിൻ കോറിയോഗ്രാഫ് നിർവഹിച്ചു.
ഐപിടിഎഫ് ആദ്യമായി നടത്തിയ മാർഗംകളിയിലും സെന്റ് അൽഫോൻസാ കോപ്പേൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി, ശീതൾ, ഗ്ലാഡിസ്, ബിൻസി, മഞ്ജു, നിതുല, നികിതാ, ക്രിസ്ററൻ, നിമ്മി എന്നിവർ മാർഗംകളിയിൽ വേഷമിട്ടു.
റിപ്പോർട്ട്: - ലാലി ജോസഫ് ആലപ്പുറത്ത്