ഡാളസ്: ഡാളസിലെ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നു. ഒക്ടോബർ 28 ശനിയാഴ്ച ആരംഭിക്കുന്ന ജൂബിലി ആഘോഷങ്ങൾ ഒരുവർഷം നീണ്ടുനിൽക്കും.
ഇന്ത്യയുടെ കാവൽപിതാവായി അറിയപ്പെടുന്ന വി. തോമാശ്ലീഹായുടെ നാമധേയത്തിലുള്ള സെന്റ്തോമസ് മലങ്കര ഓർത്തഡോക്സ് പള്ളി ഷൈലോ റോഡിൽ സ്വന്തം കെട്ടിടസമുച്ചയത്തിൽ വിശ്വാസികൾക്ക് അഭയകേന്ദ്രമായി നിലകൊള്ളുന്നു. പള്ളിയുടെ ജൂബിലി ആഘോഷങ്ങൾ ഒൗപചാരികമായി ഉദ്ഘാടനം ചെയ്യുന്നത് ആദ്യ വികാരിയായിരുന്ന ഫാ. ചെറിയാൻ കുന്നേലാണ്.
ഒക്ടോബർ 28 ശനിയാഴ്ച പള്ളിയിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മറ്റു ഇടവകകളിലെ വൈദികശ്രേഷ്ഠരും സംബന്ധിക്കും.
ഇടവക വികാരി ഫാ. ജോണ്‍ കുന്നത്തുശേരിലിന്റെയും കണ്‍വീനർ മാത്യു കോശിയുടേയും കണ്‍വീനർ ജോണ്‍ ജോർജിന്റെയും നേതൃത്വത്തിൽ സിൽവർ ജൂബിലി കമ്മിറ്റി സജീവമായ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ട്രസ്റ്റി നെബു കെ. ചെറിയാനും സെക്രട്ടറി ജോർജ് വർഗീസും മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ജൂബിലി കമ്മിറ്റിയോടൊപ്പം പ്രവർത്തിക്കുന്നു. ജൂബിലി വർഷത്തിൽ ഓരോ മാസവും ഓരോ പ്രത്യേക പരിപാടി നടത്തുവാൻ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. അടുത്ത വേനൽക്കാലത്ത് നടത്തുന്ന ജൂബിലി ഫെസ്റ്റാണ് ഇവയിൽ പ്രധാനം. ജൂബിലി ആഘോഷങ്ങൾ സമാപിക്കുക 2017 ഒക്ടോബറിലായിരിക്കും.
റിപ്പോർട്ട്: എബ്രഹാം തോമസ്