ന്യൂഡൽഹി: മയൂർ വിഹാർ ഫേസ്3ൽ ഈ മാസം 28നും 29നും നടക്കുന്ന ചക്കുളത്തമ്മ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചു നടക്കുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ പങ്കെടുക്കുവാൻ ക്ഷണക്കത്തുമായി ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ് ഡൽഹി (കസാക്ട്) ഭാരവാഹികൾ സ്ഥലം എംഎൽഎ മനോജ് കുമാറിനോടൊപ്പം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ചു.
പ്രസിഡന്റ് പി. എൻ. ഷാജി, വൈസ് പ്രസിഡന്റ് രാജേഷ് കുമാർ, സെക്രട്ടറി ഡി. ജയകുമാർ, നിർവാഹക സമിതി അംഗം ഇ. കെ. ശശിധരൻ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഇന്നലെ രാവിലെ 10നു വസതിയിലെത്തിയ ട്രസ്റ്റ് ഭാരവാഹികൾ കേജരിവാളിനെ പൊന്നാട അണിയിച്ചു. ചക്കുളത്തമ്മ പൊങ്കാല എന്ന് നാമകരണം ചെയ്ത നിലവിളക്കും സമ്മാനിച്ചാണ് കസാക്ട് ഡൽഹി ഭാരവാഹികൾ മടങ്ങിയത്.
റിപ്പോർട്ട്: പി.എൻ. ഷാജി