ഷാർജ: ഫുട്ബോൾ കളിക്കവെ റോഡിലേക്ക് തെറിച്ചു പോയ പന്തെടുക്കാൻ ഓടിയ വിദ്യാർത്ഥി വാഹനമിടിച്ചതിനെത്തുടർന്നു മരണമടഞ്ഞു. മാന്നാർ പരുമല കടവിൽ വർഗീസ് മാത്യുവിന്റെ മകൻ ജോർജ് വി. മാത്യു (13)വിനാണ് ദാരുണാന്ത്യം സംഭവിച്ചത്. ഷാർജ മജാസിലായിരുന്നു അപകടം നടന്നത്. ഷാർജ ദൽഹി പ്രൈവറ്റ് സ്കൂളിലെ വിദ്യാർത്ഥിയാണ് .
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള