പാരിസ്: യുനെസ്കോയുടെ അടുത്ത മേധാവിയായി ഫ്രഞ്ച് മുൻ സാംസ്കാരിക മന്ത്രി ഓഡ്രേ അസോലെയെ തെരഞ്ഞെടുത്തു. ബൾഗേറിയയിൽ നിന്നുള്ള ഇറിന ബൊക്കോവയുടെ കാലാവധി അവസാനിക്കാനിരിക്കേയാണ് തെരഞ്ഞെടുപ്പു നടത്തിയത്.
ഖത്തറിൽ നിന്നുള്ള ഹമാദ് ബിൻ അബ്ദുൾ അസിസ് അൽ കവാരിയെ രണ്ടു വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് അസോലെ യുനെസ്കോയുടെ തലപ്പത്തെത്തിയിരിക്കുന്നത്. മുപ്പതു വോട്ടുകളാണ് അസോലെയ്ക്ക് ലഭിച്ചത്.
ഫ്രാൻസിൽ നിന്നു യുനെസ്കോയുടെ തലപ്പത്തെത്തുന്ന രണ്ടാമത്തെ നേതാവാണ് അസോലെ. 1961- 74 കാലഘട്ടത്തിൽ ഫ്രാൻസിൽ നിന്നുള്ള റിനെ മാഹി യുനെസ്കോയുടെ ഡയറക്റ്റർ ജനറലായിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഓഡ്രേ അസോലെ യുനെസ്കോ മേധാവിയാകും
10:05 PM Oct 17, 2017 | Deepika.com