അബർഡിൻ: അബർഡിൻ ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ കഴിഞ്ഞ വർഷങ്ങളിലേതു പോലെ ഒക്ടോബർ 18 ബുധനാഴ്ച 9.30 മുതൽ 20 വെള്ളിയാഴ്ച വരെ ഒവിബിഎസ് നടത്തുവാനും 21നു ശനിയാഴ്ച വൈകിട്ട് പള്ളിയുടെ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ അബർഡിനിലുള്ള മറ്റു ഇടവകളെ ഉൾപ്പെടുത്തി ക്വിസ് മത്സരവും വൈകിട്ട് ആറിന് സന്ധ്യനമസ്കാരത്തെ തുടർന്നു ധ്യാനപ്രസംഗവും 22നു ഞായറാഴ്ച ഉച്ചയ്ക്ക് നമസ്കാരത്തെ തുടർന്നു വി. കുർബാനയും പ്രദക്ഷിണവും നേർച്ചസദ്യയും ലേലവുമാണ് ക്രമീകരിച്ചിരിക്കുന്നത്.
അബർഡിന്റെയും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ വിശ്വാസികളേയും ഇടവകയുടെ എല്ലാ പ്രവർത്തനങ്ങളിലും എല്ലാവരുടേയും സാന്നിധ്യ സഹായസഹകരണങ്ങൾ കർത്ത്വനാമത്തിൽ ക്ഷണിച്ചു കൊള്ളുന്നു.
എല്ലാ മാസത്തിന്റെ രണ്ടാമത്തെയും നാലാമത്തെ ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് ഒന്നു മുതൽ സണ്‍ഡേ സ്കൂളും രണ്ടിന് വി. കുർബാനയുമാണ് ക്രമീകരിച്ചിരിക്കുന്നത്. മാസത്തിന്റെ ഒന്നാമത്തെ ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നിന് ഇടവകാംഗങ്ങളുടെ ഭവനത്തിൽ വച്ചു പ്രാർത്ഥനാ യോഗങ്ങളും നടന്നുവരുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
ഫാ. എൽദോ വർഗീസ്(വികാരി)-07879770230
സജി ജോണ്‍(സെക്രട്ടറി)-07737386878
ജേക്കബ് എം.കെ.(ട്രസ്റ്റി)-07872970197
അബർഡിൻ സെന്റ് തോമസ് പള്ളിയിൽ ഒവിബിഎസും പെരുന്നാൾ ആഘോഷവും
09:54 PM Oct 17, 2017 | Deepika.com