+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​വൈ​ത്ത് അ​മീ​ർ സൗ​ദി​യി​ൽ; ഖ​ത്ത​ർ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​ൽ ല​ക്ഷ്യ​മെ​ന്ന് സു​ച​ന

റി​യാ​ദ്: കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് സ്വ​ബാ​ഹ് അ​ൽ അ​ഹ​മ്മ​ദ് ജാ​ബി​ർ അ​ൽ​ജാ​ബി​ർ ഹ്വ​സ്വ സ​ന്ദ​ർ​ശ​നാ​ർ​ത്ഥം സൗ​ദി​യി​ലെ​ത്തി. ഉ​ന്ന​ത​ത​ല സം​ഘ​വു​മാ​യെ​ത്തി​യ കു​വൈ​ത്ത് അ​മീ​റി​നെ​യും സം​ഘ​ത്തേ​യും സൗ
കു​വൈ​ത്ത് അ​മീ​ർ സൗ​ദി​യി​ൽ; ഖ​ത്ത​ർ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​ൽ ല​ക്ഷ്യ​മെ​ന്ന് സു​ച​ന
റി​യാ​ദ്: കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് സ്വ​ബാ​ഹ് അ​ൽ അ​ഹ​മ്മ​ദ് ജാ​ബി​ർ അ​ൽ​ജാ​ബി​ർ ഹ്വ​സ്വ സ​ന്ദ​ർ​ശ​നാ​ർ​ത്ഥം സൗ​ദി​യി​ലെ​ത്തി. ഉ​ന്ന​ത​ത​ല സം​ഘ​വു​മാ​യെ​ത്തി​യ കു​വൈ​ത്ത് അ​മീ​റി​നെ​യും സം​ഘ​ത്തേ​യും സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ ര​ജാ​വ് റി​യാ​ദി​ലു​ള്ള രാ​ജാ​വി​ന്‍റെ കൊ​ട്ടാ​ര​ത്തി​ലാ​ണ് സ്വീ​ക​രി​ച്ച​ത്. പ്ര​ധാ​ന​മാ​യും ഖ​ത്ത​ർ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​ത​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് കു​വൈ​ത്ത് അ​മീ​ർ എ​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന.

കൊ​ട്ടാ​ര​ത്തി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ മേ​ഖ​ലി​യി​ലെ വി​വി​ധ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു.
കൂ​ടാ​തെ ഇ​രു രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്ത​മാ​ക്കാ​നും അ​മീ​റി​ന്‍റെ സ​ന്ദ​ർ​ശ​നം ല​ക്ഷ്യ​മി​ടു​ന്നു.

ഖ​ത്ത​ർ ഭീ​ക​ര​വാ​ദ ഗ്രൂ​പ്പു​ക​ളെ സ​ഹാ​യി​ക്കു​ന്ന​താ​യും സൗ​ദി​യു​ൾ​പ്പ​ടെ​യു​ള്ള ചി​ല രാ​ജ്യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ ഖ​ത്ത​ർ അ​നാ​വ​ശ്യ​മാ​യി ഇ​ട​പെ​ടു​ന്ന​താ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ളു​ടെ പേ​രി​ൽ ക​ഴി​ഞ്ഞ ജൂ​ണ്‍ അ​ഞ്ചി​നു സൗ​ദി, ബ​ഹ്റൈ​ൻ, യു​എ​ഇ, ഈ​ജി​പ്ത് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ ഖ​ത്ത​റു​മാ​യു​ള്ള എ​ല്ലാ ബ​ന്ധ​ങ്ങ​ളും അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. ഖ​ത്ത​റു​മാ​യു​ള്ള പ്ര​ശ്ന പ​രി​ഹ​രി​ക്കു​ന്ന​തി​നു കു​വൈ​ത്ത് അ​മീ​റിെ​ൻ നേ​തൃ​ത്വ​ത്തി​ൽ നേ​ര​ത്തേ​യും ശ്ര​മ​ങ്ങ​ൾ ന​ട​ന്നി​രു​ന്നെ​ങ്കി​ലും വി​ജി​യി​ച്ചി​രു​ന്നി​ല്ല.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം