മിഷിഗണ്‍: ഇന്ത്യൻ അമേരിക്കൻ അൻജു രാജേന്ദ്ര മിഷിഗണ്‍ 18ാമത് ഡിസ്ട്രിക്ടിൽ നിന്നും സ്റ്റേറ്റ് സെനറ്റിലേക്കുള്ള സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് റിബെക്ക വാറിന്റെ കാലാവധി 2018ൽ അവസാനിക്കുന്നതിനാലാണ് അതേ പാർട്ടിയുടെ സ്ഥാനാർത്ഥിയായി അൻജു മത്സരിക്കുവാൻ തയ്യാറെടുക്കുന്നത്. ചെറുപ്പത്തിൽ മാതാപിതാക്കളോടൊപ്പമാണ് ഇവർ ഇന്ത്യയിൽ നിന്നും അമേരിക്കയിലെത്തിയത്. മിഷിഗണ്‍ യൂണിവേഴ്സിറ്റിയിൽ നിന്നും എംബിഎ, എൻജിനീയറിംഗ് ബിരുദങ്ങൾ കരസ്ഥമാക്കിയ അൻജു മികച്ച സാമൂഹ്യ പ്രവർത്തകയാണ്.
ആൻ ആർബർ ആസ്ഥാനമായി രൂപീകരിച്ച ബോളി ഫിറ്റിന്റെ സ്ഥാപകയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണ് അൻജു. ഉറച്ച ആത്മ വിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന തെന്ന് അൻജു പറഞ്ഞു.
അമേരിക്കയിൽ 2018 ൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പുകളിൽ നിരവധി ഇന്ത്യക്കാർ മത്സരിക്കുന്നതിനായി രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കൻ രാഷ്ട്രീയ മുഖ്യധാരയിൽ ഇന്ത്യൻ വംശജർ നിർണ്ണായക സ്വാധീനം ചെലുത്തുന്ന നാളുകൾ അതിവിദൂരമല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കാക്കുന്നത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ