+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഡ്വ. ജോ​സി സെ​ബാ​സ്റ്റ്യ​നും റോ​സ​മ്മ ഫി​ലി​പ്പി​നും സ്വീ​ക​ര​ണം ന​ൽ​കി

ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ച​ങ്ങ​നാ​ശേ​രി എ​സ്ബി ആ​ൻ​ഡ് അ​സം​പ്ഷ​ൻ പൂ​ർ​വ്വ വി​ദ്യാ​ർ​ത്ഥി സം​ഘ​ട​ന​യു​ടെ ഷി​ക്കാ​ഗോ ചാ​പ്റ്റ​ർ എ​സ്ബി കോ​ള​ജ് പൂ​ർ​വ്വ വി​ദ്യാ​ർ​ത
അ​ഡ്വ. ജോ​സി സെ​ബാ​സ്റ്റ്യ​നും റോ​സ​മ്മ ഫി​ലി​പ്പി​നും സ്വീ​ക​ര​ണം ന​ൽ​കി
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ച​ങ്ങ​നാ​ശേ​രി എ​സ്ബി ആ​ൻ​ഡ് അ​സം​പ്ഷ​ൻ പൂ​ർ​വ്വ വി​ദ്യാ​ർ​ത്ഥി സം​ഘ​ട​ന​യു​ടെ ഷി​ക്കാ​ഗോ ചാ​പ്റ്റ​ർ എ​സ്ബി കോ​ള​ജ് പൂ​ർ​വ്വ വി​ദ്യാ​ർ​ത്ഥി​ക​ളാ​യി​രു​ന്ന അ​ഡ്വ. ജോ​സി സെ​ബാ​സ്റ്റ്യ​നും, സ​ഹ​ധ​ർ​മ്മി​ണി റോ​സ​മ്മ ഫി​ലി​പ്പി​നും ഷി​ക്കാ​ഗോ​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

ഇ​ന്ത്യാ പ്ര​സ് ക്ല​ബി​ന്‍റെ നാ​ഷ​ണ​ൽ കോ​ണ്‍​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി അ​മേ​രി​ക്ക​യി​ലെ​ത്തി​യ ഇ​വ​ർ​ക്കാ​യി സ്വീ​ക​ര​ണ സ​മ്മേ​ള​നം ഒ​രു​ക്കി​യ​ത് ഷി​ക്കാ​ഗോ മാ​ർ​ത്തോ​മാ ശ്ലീ​ഹാ സീ​റോ മ​ല​ബാ​ർ ക​ത്തീ​ഡ്ര​ൽ ഹാ​ളി​ൽ ഒ​ക്ടോ​ബ​ർ 16നു ​ഞാ​യ​റാ​ഴ്ച ര​ണ്ടി​നാ​യി​രു​ന്നു.

ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഷി​ബു അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജി കൊ​ല്ലാ​പു​രം, സ​ണ്ണി വ​ള്ളി​ക്ക​ളം, ജോ​ർ​ജ് അ​ന്പ​ല​ത്തു​ങ്ക​ൽ, ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ൻ, ജോ​ഷി വ​ള്ളി​ക്ക​ളം, ജൂ​ബി വ​ള്ളി​ക്ക​ളം, തോ​മ​സ് മാ​ത്യു, സ​ജി വ​ർ​ഗീ​സ്, പോ​ൾ പ​റ​ന്പി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​ബാ​സ്റ്റ്യ​ൻ വാ​ഴേ​പ്പ​റ​ന്പി​ൽ ഏ​വ​ർ​ക്കും ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ കോ​ട്ട​യം ജി​ല്ല​യി​ലെ ഐ​ക്യ​ജ​നാ​ധി​പ​ത്യ​മു​ന്ന​ണി​യു​ടെ ചെ​യ​ർ​മാ​നും, കെ​പി​സി​സി സെ​ക്ര​ട്ട​റി​യു​മാ​ണ്. മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ, എ​സ്.​ബി കോ​ള​ജ് യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ കൗ​ണ്‍​സി​ല​ർ എ​ന്നീ നി​ല​ക​ളി​ലും അ​ഡ്വ. ജോ​സി സെ​ബാ​സ്റ്റ്യ​ൻ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

റോ​സ​മ്മ ഫി​ലി​പ്പ് മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍, എ​സ്ബി കോ​ള​ജ് യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ കൗ​ണ്‍​സി​ല​ർ എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. പ​ഴ​യ​കാ​ല സ്മ​ര​ണ​ക​ളൊ​ക്കെ പ​ങ്കു​വ​യ്ക്കാ​നു​ള്ള ഒ​രു അ​വ​സ​രം​കൂ​ടി​യാ​യി​രു​ന്നു ഷി​ക്കാ​ഗോ​യി​ൽ ഒ​രു​ക്കി​യ ഈ ​സൗ​ഹൃ​ദ സ​മ്മേ​ള​നം.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം