ഓസ്റ്റിൻ: ഓസ്റ്റിനിലെ കായിക പ്രേമികളുടെ സിരകളിൽ ലഹരി പടർത്തിയ ഗാമയുടെ വോളീബോൾ/ത്രോബോൾ ടൂർണമന്റ് സമാപിച്ചു. ശക്തമായ സർവ്വീസുകളും മുഴങ്ങുന്ന സ്മാഷുകളും ബ്ലോക്കുകളും കൊണ്ടു സന്പന്നമായ ടൂർണമന്റ് ഹർഷാരവത്തോടെയാണ് ഓസ്റ്റിനിലെ മലയാളി കായിക സമൂഹം എറ്റെടുത്തത്.
ഓസ്റ്റിനിലെ ebay വോളിബോൾ കോർട്ടിൽ വച്ചായിരുന്നു ഗാമ അദ്യമായി സംഘടിപ്പിച്ച വോളിബോൾ/ത്രോബോൾ ടൂർണമന്റ് നടന്നത്. ഓസ്റ്റിൻ ജാങ്കോസ്, ഈസി പാസ്, ഓസ്റ്റിൻ ചുള്ളൻസ്, അമിഗോസ്, വോളീ ബോയ്സ് എന്നീ കരുത്തരായ ടീമുകൾ മാറ്റുരച്ച ലീഗ് മത്സരങ്ങളിൽ നിന്നും വോളീ ബോയ്സും ഈസി പാസും ഫൈനലിലെത്തി. ആവേശോജ്വലമായ ഫൈനൽ മൽസരത്തിൽ വോളീ ബോയ്സ് തുടർച്ചയായ രണ്ടു സെറ്റുകളിൽ ഈസി പാസ് ടീമിനെ തോൽപ്പിച്ചു കപ്പ് നേടി (സ്കോർ: 1513, 157).
വനിതകളുടെ ത്രോ ബോൾ ഫൈനലിൽ തണ്ടർ ഗേൾസ് ടീം ഓസ്റ്റിൻ വാരിയേഴ്സ് ടീമിനെ തോൽപ്പിച്ചു കപ്പ് നേടി.(സ്കോർ:2521, 2624)
വിജയികൾക്ക് ഗാമ ഭാരവാഹികളും ബോർഡ് അംഗങ്ങളും ചേർന്നു ട്രോഫിയും മെഡലുകളും സമ്മാനിച്ചു.
റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ