ഫിലഡൽഫിയ: 2018 ജൂലൈ 4 മുതൽ 7 വരെ ഫിലഡൽഫിയായിലെ വാലി ഫോർജ് കണ്വൻഷൻ സെന്റർ ആൻഡ് കാസിനോയിൽ ഫൊക്കാനാ നാഷണൽ കണ്വൻഷൻ നടത്തുന്നതിനു വേണ്ടിയുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. നോർത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തിൽ നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്കാരിക പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും സ്വീകരിക്കാൻ ഫിലഡൽഫിയായിലെ വാലി ഫോർജ് കണ്വൻഷൻ സെന്റർ തയ്യാറായി കഴിഞ്ഞു. നാലു ദിവസങ്ങളിലായി അരങ്ങേറുന്ന ഈ മലയാളി മഹാസമ്മേളനത്തിന് ആതിഥ്യമരുളാൻ വാലി ഫോർജ് കണ്വൻഷൻ സെന്റർ മലയാള തനിമയിലേക്കു ഒരുങ്ങിക്കഴിഞ്ഞു.
പ്രോസക്ഷൻ കമ്മിറ്റിയുടെ ചെയർപേഴ്സണായി സെലീന ജോർജിനെയും, വൈസ് ചെയർമാൻമാരായി ശോശാമ്മ ചെറിയാൻ, അനിതാ ജോർജ്, മിനി എബി എന്നിവരെ തെരഞ്ഞടുത്തതായി പ്രസിഡന്റ് തന്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷർ ഷാജി വർഗീസ് എന്നിവർ അറിയിച്ചു. സെലീന ജോർജിന്റെ നേതൃത്വത്തിൽ വിപുലമായ പ്രോസക്ഷൻ കമ്മിറ്റിക്കു രൂപം നൽകി പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നു. മുൻ വർഷങ്ങളിലേതു പോലെത്തന്നെ കേരള തനിമയർന്ന കലാപരിപാടികളോടെ ആയിരത്തായിൽ പരം പേരെ പങ്കെടിപ്പിച്ചുള്ള പ്രോസക്ഷൻ നടത്തുവാനുള്ള തയാറെടുപ്പുകൾ ഈ കമ്മിറ്റി നടത്തുന്നത്.