ന്യൂയോർക്ക്: കേരളാ എൻജിനിയറിംഗ് ഗ്രാഡ്ജ്യുവേറ്റ്സ് അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റ് അമേരിക്കയുടെ ഫാമിലി നൈറ്റ് നവംബർ 4 ശനിയാഴ്ച സെന്റ് ജോർജ് ചർച്ച് ബാൻക്വിറ്റ് ഹാളിൽ വച്ചു നടത്തപ്പെടുന്നു.
ശനിയാഴ്ച വൈകിട്ട് അഞ്ചിനു ആരംഭിക്കുന്ന പരിപാടികളിൽ മുഖ്യ അതിഥിയായി കൊളംബിയ യൂണിവേഴ്സിറ്റി പ്രൊഫ. പദ്മശ്രീ ഡോ. സോമസുന്ദരൻ പോണിശേരിൽ പങ്കെടുക്കും. കൂടാതെ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും എൻജിനിയറിംഗ് മേഖലയിൽ അടക്കം ജോലി ചെയ്യുന്ന അനേകം പ്രമുഖ വ്യക്തികളും ചടങ്ങിൽ പങ്കെടുക്കും.
എൻജിനിയർ ഓഫ് ദി ഇയർ അവാർഡ് ചടങ്ങിൽ വച്ചു സമ്മാനിക്കപ്പെടും കൂടാതെ സ്റ്റുഡന്റ് അച്ചീവ്മെന്റ് അവാർഡ് സ്റ്റുഡൻറ് സ്കോളർഷിപ് തുടങ്ങിയവയും വിതരണം ചെയ്യപ്പെടും.
പ്രമുഖ നർത്തകിയും എഞ്ചിനിയറുമായ മാലിനി നായർ അവതരിപ്പിക്കുന്ന നൃത്തം, തഹസീൻ, ശബരീനാഥ് നായർ, സുമ നായർ തുടങ്ങിയ പ്രമുഖ ഗായകർ അവതരിപ്പിക്കുന്ന ഗാനങ്ങൾ കൂടാതെ പ്രമുഖ കൊമേഡിയൻ ദിനമണി അവതരിപ്പിക്കുന്ന ഹാസ്യാവിരുന്ന് എന്നിവ ചടങ്ങിൽ ഉണ്ടായിരിക്കും.
അമേരിക്കയിലെ ഏറ്റവും മികച്ച എഞ്ചിനിയറിനെ കണ്ടെത്തുന്നതിനുള്ള (എൻജിനിയർ ഓഫ് ദി ഇയർ), സ്റ്റുഡൻറ് അച്ചീവ്മെന്റ് അവാർഡ്, സ്റ്റുഡൻറ് സ്കോളർഷിപ് എന്നിവയ്ക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായി ഭാരവാഹികൾ പറഞ്ഞു. അപേക്ഷകൾ എത്രയും പെട്ടന്ന് awards@keanusa.org എന്ന വിലാസത്തിൽ അയച്ചു തരണമെന്ന് പ്രസിഡന്റ് എൽദോ പോൾ, സെക്രട്ടറി മനോജ് ജോണ് എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
പ്രസിഡന്റ് എൽദോ പോൾ 201.370.5019,
സെക്രട്ടറി മനോജ് ജോണ് 917.841.9043,
Venue Address : 408 Getty Avenue Paterson New Jersey 07503
റിപ്പോർട്ട്: ഇടിക്കുള ജോസഫ്