+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്രി​ക്ക​റ്റ് മാ​മാ​ങ്ക​ത്തി​ന് ഫി​ല​ഡ​ൽ​യ​ഫി​യാ​യി​ൽ ക​ലാ​ശ​കൊ​ട്ട്

ഫി​ല​ഡ​ൽ​ഫി​യ: ്രെ​ടെ സ്റ്റേ​റ്റ് ഏ​രി​യാ​യി​ലെ ക്രി​ക്ക​റ്റ് പ്രേ​മി​ക​ളു​ടെ ആ​വേ​ശ​മാ​യി മാ​റി​യ മ​ല​യാ​ളി ക്രി​ക്ക​റ്റ് ലീ​ഗ് മ​ൽ​സ​ര​ത്തി​ന്‍റെ ഫൈ​ന​ൽ ഒ​ക്റ്റോ​ബ​ർ 22 ഞാ​യ​റാ​ഴ്ച ഒ​ന്നി​ന് ആ​രം​ഭ
ക്രി​ക്ക​റ്റ് മാ​മാ​ങ്ക​ത്തി​ന് ഫി​ല​ഡ​ൽ​യ​ഫി​യാ​യി​ൽ ക​ലാ​ശ​കൊ​ട്ട്
ഫി​ല​ഡ​ൽ​ഫി​യ: ്രെ​ടെ സ്റ്റേ​റ്റ് ഏ​രി​യാ​യി​ലെ ക്രി​ക്ക​റ്റ് പ്രേ​മി​ക​ളു​ടെ ആ​വേ​ശ​മാ​യി മാ​റി​യ മ​ല​യാ​ളി ക്രി​ക്ക​റ്റ് ലീ​ഗ് മ​ൽ​സ​ര​ത്തി​ന്‍റെ ഫൈ​ന​ൽ ഒ​ക്റ്റോ​ബ​ർ 22 ഞാ​യ​റാ​ഴ്ച ഒ​ന്നി​ന് ആ​രം​ഭി​ക്കും. ഫി​ല​ഡ​ൽ​ഫി​യ ക്രി​ക്ക​റ്റ് ക്ല​ബും ഫി​ല​ഡ​ൽ​ഫി​യ വാ​രി​യേ​ഴ്സും മാ​റ്റു​ര​യ്ക്കു​ന്ന മ​ൽ​സ​ര​ത്തി​ന് ഫൊ​ക്കാ​ന ഫോ​മ പ്ര​സി​ഡ​ന്‍റു​മാ​ർ സാ​ക്ഷ്യം വ​ഹി​ക്കും.

അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ ദേ​ശീ​യ നേ​താ​ക്ക​ൾ സം​ബ​ന്ധി​ക്കു​ന്ന ച​ട​ങ്ങി​ൽ ആ​വേ​ശം പ​ക​രാ​ൻ അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള കാ​യി​ക പ്രേ​മി​ക​ളു​ടെ ഒ​രു വ​ൻ​നി​ര ത​ന്നെ പ്ര​തീ​ക്ഷി​ക്കു​ന്നു ഏ​ക​ദേ​ശം ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ അ​മേ​രി​ക്ക​യി​ലെ സി​റ്റി ഓ​ഫ് ബ്ര​ദ​ർ​ലി ലൗ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന ഫി​ല​ഡ​ൽ​ഫി​യാ​യു​ടെ മ​ണ്ണി​ൽ ഈ ​കാ​യി​ക മാ​മാ​ങ്കം ആ​രം​ഭി​ച്ച​ത്. ഫി​ല​ഡ​ൽ​ഫി​യാ​യി​ലെ പ്ര​ശ​സ്ത​മാ​യ ബ്രാ​ഡ്ഫോ​ർ​ഡ് പാ​ർ​ക്കി​ലെ (Bradford park 7500 Calvert street Philadelphia PA 19152) പ്ര​ത്യേ​ക​മാ​യി മ​ണ്ണി​ട്ട് ഉ​റ​പ്പി​ച്ച് ത​യാ​റാ​ക്കി​യ പി​ച്ചി​ൽ മാ​റ്റി​ട്ടാ​ണ് ലീ​ഗ് മ​ത്സ​രം ന​ട​ത്ത​ന്ന​ത്.

അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് ക​ളി​യി​ലെ പോ​ലെ ര​ണ്ടു പൂ​ളു​ക​ളാ​യി തി​രി​ച്ചു, ആ​ദ്യം പൂ​ളു​ക​ളി​ലെ ടീ​മു​ക​ൾ ത​മ്മി​ൽ മ​ത്സ​രി​ച്ചു, അ​തി​ൽ വി​ജ​യി​ക്കു​ന്ന ഒ​രോ പൂ​ളി​ൽ നി​ന്നും ര​ണ്ടു ടീ​മു​ക​ളെ പോ​യി​ന്‍റ് അ​ടി​സ്ഥാ​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്ത് സെ​മി ഫൈ​ന​ൽ, ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​പ്പി​ച്ചാ​ണ് ജേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. 2001 മു​ത​ൽ ഫ്ര​ണ്ട്സ് ആ​ർ​ട്ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്ട്സ് എ​ന്ന ക്ല​ബാ​യി​രു​ന്നു ഈ ​ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി വ​ന്നി​രു​ന്ന​ത്. ഇ​ന്ത്യാ​ക്കാ​രു​ടെ ഇ​ട​യി​ൽ ആ​ദ്യ​മാ​യി തു​ട​ങ്ങി​യ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ൻ​റു​ക​ളി​ലൊ​ന്നാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ൽ അ​മേ​രി​ക്ക​യി​ലു​ട​നീ​ളം ചി​ത​റി​പ്പാ​ർ​ക്കു​ന്ന മ​ല​യാ​ളി​ക​ൾ​ക്കു മാ​ത്ര​മാ​യി ഒ​രു ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് എ​ന്ന ചി​ന്ത​യി​ൽ നി​ന്നാ​ണ് ന്യു​ജേ​ഴ്സി​യി​ലെ കിം​ഗ്സ് ക്രി​ക്ക​റ്റ് ക്ള​ബു​മാ​യി സ​ഹ​ക​രി​ച്ച് മ​ല​യാ​ളി ക്രി​ക്ക​റ്റ് ലീ​ഗ് രൂ​പം കൊ​ള്ളു​ന്ന​ത്. പ്രൊ​ഫ​ഷ​ണ​ൽ ക്രി​ക്ക​റ്റ് അം​ബ​യ​റിം​ഗി​ന് ലൈ​സ​ൻ​സു​ള്ള അം​ബ​യ​ർ​മാ​രാ​യി​രി​ക്കും നി​ഷ്പ​ക്ഷ​മാ​യി ഫൈ​ന​ൽ നി​യ​ന്ത്രി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

സു​നോ​ജ് മ​ല്ല​പ്പ​ള്ളി 267 463 3085
ബി​നു ആ​നി​ക്കാ​ട് 267 235 4345
അ​ല​ക്സ് ചി​ല​ന്പി​ട്ട​ശേ​രി 908 313 6121
മ​ധു കൊ​ട്ടാ​ര​ക്ക​ര 609 903 7777’
ബി​നു ചെ​റി​യാ​ൻ 215 828 3292
നി​ബു ഫി​ലി​പ്പ് 215 696 5001