ന്യൂയോർക്ക്: 2018 ജൂലൈ 5 മുതൽ 7 വരെ ഫിലഡൽഫിയയിൽ നടക്കുന്ന ഫൊക്കാന അന്തർദേശീയ കണ്വൻഷൻ വൻ വിജയമാക്കുവാനുള്ള പ്രവർത്തനങ്ങളിൽ സജീവമാകുന്പോൾ ഇന്നുവരെയുള്ള ഫൊക്കാനയുടെ പ്രവർത്തനങ്ങൾക്കു പ്രസക്തിയുണ്ട്. ഇതുവരെ ഫൊക്കാന പിന്നിട്ട വഴികളിൽ ഒരിക്കലും മായാത്ത മുദ്രകളാണ് ഈ സംഘടന അവശേഷിപ്പിച്ചത്.
ഫൊക്കാനയുടെ തുടക്കം മുതൽ ഇന്നുവരെ നടപ്പിലാക്കിയ പദ്ധതികൾ, നോർത്ത് അമേരിക്കയിലെ മലയാളി കുടുംബങ്ങളെ സംഘടിപ്പിച്ചുകൊണ്ട് നടത്തിയ കണ്‍വൻഷനുകൾ എല്ലാം ജനശ്രദ്ധ ആകർഷിക്കുന്നതായിരുന്നു. ഫൊക്കാനയുടെ അടുത്ത അന്തർദേശീയ കണ്വൻഷൻ ഫിലഡൽഫിയയിലെ വാലി ഫോർജ് റിസോർട്ടിൽ നടക്കുകയാണ്. കുടുംബങ്ങൾക്കും, കുട്ടികൾക്കും,യുവജനങ്ങൾക്കും മുൻതൂക്കം നൽകുന്ന കണ്‍വൻഷനാണ് നടക്കുവാൻ പോകുന്നത്.
അമേരിക്കൻ മണ്ണിൽ വളർന്ന നൂറുകണക്കിന് പ്രതിഭകൾ നമുക്കുണ്ട്. വീട്ടമ്മമാർ, യുവജനങ്ങൾ, കുട്ടികൾ അങ്ങനെ കഴിവുള്ള നിരവധി ആളുകളുടെ സംഗമകേന്ദ്രം കൂടിയാകും ഫിലഡൽഫിയ കണ്വൻഷൻ. കണ്‍വൻഷനു മുന്നോടിയായി യുവജനങ്ങൾ, കുട്ടികൾ എന്നിവർക്കായി നിരവധി മത്സരങ്ങൾ റീജണ്‍ തലങ്ങളിൽ സംഘടിപ്പിക്കുകയും നാഷണൽ കണ്വൻഷൻ വേദിയിൽ അവരെ ആദരിക്കുകയും ചെയ്യും. ഫൊക്കാന നാഷണൽ കണ്വൻഷന് അമേരിക്കൻ മലയാളികളുടെ പരിപൂർണ സഹകരണമാണ് ഫൊക്കാന നാഷണൽ കമ്മിറ്റി പ്രതീക്ഷിക്കുന്നത്.
വിപുലമായ കണ്വൻഷൻ കമ്മിറ്റി ഇതിനോടകം പ്രവർത്തങ്ങൾ തുടങ്ങിക്കഴിഞ്ഞു. ചിട്ടയായ പ്രവർത്തനത്തിലൂടെ മികവുറ്റ കണ്‍വൻഷനാണ് ഫിലഡൽഫിയയിൽ നടക്കുക. ഫൊക്കാനയുടെ എല്ലാ അംഗ സംഘടനകളുടെയും, പ്രവർത്തകരുടെയും, അഭ്യുദയകാംഷികളുടെയും, മാധ്യമപ്രവർത്തകരുടെയും സഹായസഹകരണം ഫൊക്കാന കണ്വൻഷൻ കമ്മിറ്റിക്ക് ഉണ്ടാകുമെന്ന് ഞങ്ങൾക്ക് പ്രതീക്ഷക്കുന്നു.