അബുദാബി: നിസ്ക്കാരത്തിനിടെ കുഴഞ്ഞ് വീണു യുവാവ് മരിച്ചു. ഇലക്ട്ര സ്ട്രീറ്റിൽ എൽഡറാഡോ സിനിമക്ക് സമീപത്തെ മസ്ജിദിലാണ് മലപ്പുറം ആതവനാട് കുറുംന്പത്തൂരിലെ തയ്യിൽ അസ്ക്കർ (36) ആണ് മരണപ്പെട്ടത്.
ഇക്കഴിഞ്ഞ 25നു സഹോദരി സൗദ മരണപ്പെട്ടിരുന്നു. ഇതേ തുടർന്ന് നാട്ടിൽ പോയ അസ്ക്കർ കഴിഞ്ഞ ആഴ്ച്ചയാണ് തിരിച്ചെത്തിയത്. മസ്ജിദിന് സമീപത്തെ സലൂണിലായിരുന്നു ജോലി.
ഫസീലയാണ് ഭാര്യ. എട്ടും രണ്ടരയും പ്രായമുള്ള രണ്ട് മക്കളുണ്ട്. മൂസ തയ്യിൽ സൈനബ ദന്പതികളുടെ മകനാണ്. കബറടക്കം നാട്ടിൽ നടത്തും. ഷംസുദീൻ (അബുദാബി ) നാസർ (ദുബൈ) സുലൈഖ , അഫ്സ റസിയ, പരേതയായ സൗദ എന്നിവരാണ് സഹോദരങ്ങൾ.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള