+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വേങ്ങര വിജയം; കെഎംസിസി ബഹ്റൈൻ വിജയാഹ്ലാദ സംഗമം സംഘടിപ്പിച്ചു

മനാമ: വേങ്ങര മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ.എൻ.എ ഖാദറിന്‍റെ വിജയം ബഹ്റൈനിലും ആഘോഷമായി. ബഹ്റൈൻ കഐംസിസി മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മനാമ കേന്ദ്ര ആസ്ഥാനത്ത് സംഘടിപ്പ
വേങ്ങര വിജയം; കെഎംസിസി ബഹ്റൈൻ വിജയാഹ്ലാദ സംഗമം സംഘടിപ്പിച്ചു
മനാമ: വേങ്ങര മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ.എൻ.എ ഖാദറിന്‍റെ വിജയം ബഹ്റൈനിലും ആഘോഷമായി. ബഹ്റൈൻ കഐംസിസി മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മനാമ കേന്ദ്ര ആസ്ഥാനത്ത് സംഘടിപ്പിച്ച വിജയാഘോഷം പ്രസിഡൻറ് എസ്.വി.ജലീൽ സാഹിബ് ഉദ്ഘാടനം ചെയ്തു. ഒഐസിസി ദേശീയ പ്രസിഡന്‍റ് ബിനു കുന്ദന്താനം മുഖ്യാതിഥിയായിരുന്നു.

സംസ്ഥാന സർക്കാർ ഭരണം ദുരുപയോഗം ചെയ്ത് പ്രതികൂല സാഹചര്യങ്ങൾ സൃഷ്ടിച്ചിട്ടും യുഡിഎഫിന് ഉന്നത വിജയം നൽകാൻ തയ്യാറായ വോട്ടർമാർക്കും അതിനായി പ്രയത്നിച്ച പ്രവർത്തകർക്കും യോഗം നന്ദിയും കടപ്പാടും അറിയിച്ചു. പഞ്ചാബിലെ ഗുരുദാസ്പൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പിൽ 1,93,000ത്തിൽ പരം വോട്ടുകൾ നേടി മണ്ഡലം ബിജെപിയിൽ നിന്ന് പിടിച്ചെടുത്ത കോണ്‍ഗ്രസ് സ്ഥാനാർത്ഥി സുനിൽ ജക്കാറിന്‍റെ വിജയം ഇന്ത്യയില് കോണ്‍ഗ്രസ്സിന്‍റെ തിരിച്ചു വരവിന്‍റെ ശുഭ സൂചനയാണെന്നും വർഗീയ കക്ഷികളെ ജനങ്ങൾ കയ്യൊഴിയുമെന്നും യോഗം വിലയിരുത്തി.

ചടങ്ങിൽ പങ്കെടുത്തവർക്കെല്ലാം പ്രത്യേകം തയ്യാറാക്കിയ മധുരപലഹാരങ്ങളും പാനീയങ്ങളും വിതരണം ചെയ്തു. ആഘോഷപരിപാടികൾക്ക് ആശംസകളർപ്പിച്ച് സംസ്ഥാന നേതാക്കളായ അസൈനാർ കളത്തിങ്കൽ, ഗഫൂർ കൈപ്പമംഗലം, മൊയ്തീൻകുട്ടി കൊണ്ടോട്ടി, സീനിയർ നേതാവ് വി എച്ച് അബ്ദുല്ല, ജില്ലാ കമ്മിറ്റി നേതാക്കളായ അസ്ലം വടകര, ശറഫുദ്ദീൻ മാരായമംഗലം എന്നിവർ സംസാരിച്ചു.

ശംസുദ്ധീൻ വളഞ്ചേരി, ഇക്ബാൽ താനൂർ, മുസ്തഫ പുറത്തൂർ, മൗസിൽ മൂപ്പൻ, ഉമ്മർ മലപ്പുറം, റിയാസ് ഓമാനൂർ ,ഷാഫി കോട്ടക്കൽ തുടങ്ങിയ ജില്ലാ നേതാക്കൾ പരിപാടിക്ക് നേതൃത്വം നൽകി.
പ്രസിഡന്‍റ് സലാം മന്പാട്ടുമൂല അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഗഫൂർ അഞ്ചച്ചവടി സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി റിയാസ് വെള്ളച്ചാൽ നന്ദിയും പറഞ്ഞു.