ദോഹ. ഭക്ഷണം കഴിക്കാനുള്ളതാണെന്നും ഒരു നിലക്കും ഭക്ഷണം പാഴാക്കുവാൻ ആർക്കും അവകാശമില്ലെന്നും ഡോണ്ട് വേസ്റ്റ് ഫുഡ് എന്ന എൻജിഒ സ്ഥാപകനും ചെയർമാനുമായ നിസാർ മൊയ്തീൻ അഭിപ്രായപ്പെട്ടു. ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് മീഡിയ പ്ളസ് സംഘടിപ്പിച്ച ചർച്ചയിൽ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യ വിഭവങ്ങളും ഭക്ഷണ സാധനങ്ങളും വ്യാപകമായി പാഴാക്കപ്പെടുന്പോൾ ലക്ഷക്കണക്കിനാളുകൾ ഒരു നേരത്തെ ആഹാരം പോലും ലഭിക്കാതെ കഴിയുന്ന ലോകത്താണ് നാം ജീവിക്കുന്നത്. പല രാജ്യങ്ങളിലും പാഴാക്കുന്ന ഭക്ഷണങ്ങളും വിഭവങ്ങളും ധാരാളമാളുകളുടെ പട്ടിണി ദൂരീകരിക്കുവാൻ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
സന്നദ്ധ സംഘടനകളും സാംസ്കാരിക വേദികളും ഗവണ്മെന്റ് വകുപ്പുകളുമായി കൈകോർത്ത് ഭക്ഷണം പാഴാക്കുന്നതിനെതിരെ കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷണം പാഴാക്കുന്നവർക്കെതിരെ പല വികസിത രാജ്യങ്ങളിലും പിഴ ചുമത്തുന്ന സംവിധാനങ്ങൾ വരെയുണ്ട്. നാം പാഴാക്കുന്ന ഭക്ഷണം മറ്റാരുടെയൊക്കെയോ അവകാശമാണെന്ന് തിരിച്ചറിയുകയും ആരുടേയും അവകാശങ്ങൾ ഹനിക്കാതിരിക്കുകയും ചെയ്യുകയെന്നതാണ് സാംസ്കാരിക ലോകത്ത് നടക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വ്യക്തികളും കുടുംബങ്ങളും സംഘടനകളുമൊക്ക കൈകോർത്താൽ ഈ രംഗത്ത് ആശാവഹമായ മാറ്റേമുണ്ടാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഭക്ഷണം മനുഷ്യന്റെ മൗലികമായ ആവശ്യമാണെന്നും ദാരിദ്യ്ര നിർമാർജനമാണ് ഓരോ സമൂഹത്തിന്റേയും ഉത്തരവാദിത്തമെന്നും ചർച്ച ഉദ്ഘാടനം ചെയ്ത ഇന്ത്യൻ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം ഉപാധ്യക്ഷൻ പി.എൻ. ബാബുരാജൻ അഭിപ്രായപ്പെട്ടു. ഉപഭോഗ സംസ്കാരം മനുഷ്യനിലുണ്ടാക്കുന്ന നിരുത്തരവാദപരമായ സമീപനങ്ങളെ തിരുത്തുവാനുള്ള അവസരമാണ് ലോക ഭക്ഷ്യ ദിനമെന്ന് അദ്ദേഹം പറഞ്ഞു. ഖത്തർ കഐംസിസി ഉപദേശക സമിതി അംഗം നിഅ്മതുല്ല കോട്ടക്കൽ, വിറ്റാമിൻ പാലസ് റീജ്യണൻ ഡയറക്ടർ അബൂബക്കർ സിദ്ധീക് എന്നിവരും ഭക്ഷ്യ ദിനത്തിന്റെ സന്ദേശത്തെക്കുറിച്ച് സംസാരിച്ചു.