ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാർ രൂപതയുടെ പ്രഥമ വാർഷികം രൂപതയിലുടനീളം തിരുവചനങ്ങൾക്കു കാതോർക്കുവാനും, വിവേചനത്തിന്റെയും, ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ചൈതന്യ നിറവിനുതകുന്ന പരിശുദ്ധാത്മ ശുശ്രുഷകളുമായി രൂപതയുടെ അഭി. അധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ പിതാവ്. രൂപതയുടെ പ്രാഥമിക വർഷത്തിനിടയിലെ വിജയക്കുതിപ്പിന്റെ സന്തോഷ വേളയിൽ തന്റെ മുഖ്യ ദൈവിക കർമ്മ പദ്ധതിയായ ’സുവിശേഷവൽക്കരണ’ത്തിനു നാന്ദി കുറിക്കുവാൻ പിതാവ് തന്നെ വിഭാവനം ചെയ്തു സംഘടിപ്പിക്കുന്ന ഒന്നാമത് അഭിഷേകാഗ്നി കണ്വൻഷൻ രൂപതയിൽ 'വിശ്വാസൈക്യ'വിളംബരമായി മാറും.
'അല്ലിൻസ് പാർക്ക്' അഭിഷേകാഗ്നി കണ്‍വെൻഷനു മൂന്നു ഹാളുകളിലായി അനുഗ്രഹ പറുദീസ തീർക്കുന്പോൾ കുട്ടികൾക്കും,യുവജനങ്ങൾക്കും വേണ്ടി വെവ്വേറെ ഹാളുകളിലായി സെഹിയോൻ യുകെ മിനിസ്ട്രിയുടെയും, നാട്ടിൽ നിന്നുമുള്ള പ്രമുഖ സുവിശേഷകരെയും ഉൾപ്പെടുത്തി പ്രശസ്ത വചന പ്രഘോഷകൻ ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രുഷകൾ നടത്തപ്പെടുന്നതാണ്.
പരിശുദ്ധാത്മ ശുശ്രൂഷകളിലൂടെ കോടിക്കണക്കിനു ക്രൈസ്തവ അക്രൈസ്തവർക്കിടയിൽ ദൈവീക സാന്നിദ്ധ്യവും, അനുഗ്രഹ സ്പർശവും അനുഭവവേദ്യമാക്കുവാൻ അഭിഷേകം ലഭിച്ചിട്ടുള്ള പ്രമുഖ സുവിശേഷകരിൽ ഒരാളും, സെഹിയോൻ ശുശ്രുഷകളുടെ സ്ഥാപകനുമായ ഫാ.സേവ്യർഖാൻ വട്ടായിൽ അച്ചനെ തന്നെയാണ് സ്രാന്പിക്കൽ പിതാവ് തന്റെ സുവിശേഷ യജ്ഞത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.
ലണ്ടൻ റീജണൽ അഭിഷേകാഗ്നി കണ്വൻഷൻ ഒക്ടോബർ 29നു ഞായറാഴ്ച രാവിലെ 9.30നു പരി. അമ്മക്ക് ജപമാല സമർപ്പിച്ചു കൊണ്ട് ആരംഭിക്കുന്നതായിരിക്കും. വൈകുന്നേരം ആറു വരെയാണ് ശുശ്രുഷകൾ ക്രമീകരിച്ചിരിക്കുന്നത്. കുന്പസാരത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
പരിശുദ്ധാൽമ ശുശ്രുഷകളിലേക്കു ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നതോടൊപ്പം ഏവർക്കും അഭിഷേകാഗ്നി കണ്‍വൻഷനിലൂടെ കൃപകളുടെയും, വരദാനങ്ങളുടെയും അനുഗ്രഹങ്ങൾ ലഭിക്കുമാറാകട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നതായി കണ്‍വീനർ ഫാ.ജോസ് അന്ത്യാംകുളം, ഫാ.സെബാസ്റ്റ്യൻ ചാമക്കാല, ഫാ.ഹാൻസ് പുതിയകുളങ്ങര, ഫാ. മാത്യു കട്ടിയാങ്കൽ, ഫാ.സാജു പിണക്കാട്ട്, കണ്വൻഷൻ സംഘാടക സമിതി എന്നിവർ അറിയിച്ചു.
റിപ്പോർട്ട്: അപ്പച്ചൻ കണ്ണൻചിറ
കുട്ടികൾക്കും യുവജനങ്ങൾക്കും ശുശ്രുഷകൾ; അഭിഷേകാഗ്നി കണ്വൻഷൻ വിശ്വാസോർജ്ജകമാവും
09:58 PM Oct 16, 2017 | Deepika.com