ഡബ്ലിൻ: നവംബർ 3, 4(വെള്ളി, ശനി) തീയതികളിലായി നടത്തപ്പെടുന്ന വേൾഡ് മലയാളീ കൗണ്‍സിൽ അയർലൻഡ് പ്രോവിൻസിന്റെ ’നൃത്താഞ്ജലി & കലോത്സവത്തിലെ പ്രസംഗത്തിനും മലയാളം കത്തെഴുത്തിനുമുള്ള വിഷയങ്ങൾ പ്രഖ്യാപിച്ചു.
ജൂനിയർ വിഭാഗം പ്രസംഗം (ഇംഗ്ലീഷ് & മലയാളം ) :
വിഷയം :ന്ധപരിസ്ഥിതി സംരക്ഷണം / Environmental Conservation.
സീനിയർ വിഭാഗം പ്രസംഗം: (ഇംഗ്ലീഷ് & മലയാളം ).
വിഷയം : ന്ധബ്രെക്സിറ്റ് / Brexit"
സീനിയർ വിഭാഗം കത്തെഴുത്ത് (മലയാളം),
നിബന്ധകൾ ചുവടെ:
വിഷയം : 'സുഹൃത്തിന് ഒരു കത്ത്'
അയർലൻഡിൽ താമസിക്കുന്ന ഒരു കുട്ടി നാട്ടിലുള്ള തന്റെ കൂട്ടുകാരിക്കോ, കൂട്ടുകാരനോ ഒരു കത്തയക്കുന്നതാണ് പശ്ചാത്തലം. .പരമാവധി സമയം 30 മിനിറ്റ്. ഇത് ഒരു യഥാർത്ഥ കത്തിന്റെ മാതൃകയിൽ ഉള്ളതാവണം, അതായത് അഭിസംബോധന , ആമുഖം, പ്രധാന വിഷയം, ഉപസംഹാരം തുടങ്ങിയ കാര്യങ്ങൾ ഉൾക്കൊണ്ടിരിക്കണം. മൂല്യനിർണയത്തിൽ കൈയക്ഷരം പദ പ്രയോഗരീതി തുടങ്ങിയ കാര്യങ്ങളും പരിഗണിക്കുന്നതാണ്.
ഓണ്‍ലൈൻ രജിസ്ട്രേഷനുള്ള അവസാന തീയതി ഒക്ടോബർ 23 ആണ്.
രജിസ്ട്രേഷനുള്ള വെബ് സൈറ്റ് :
www.nrithanjali.com
വേൾഡ് മലയാളീ കൗണ്‍സിൽ അയർലൻഡ് പ്രോവിൻസിന്റെ കലോത്സവത്തിലെ പ്രസംഗം, കത്തെഴുത്ത് വിഷയങ്ങൾ പ്രഖ്യാപിച്ചു
09:47 PM Oct 16, 2017 | Deepika.com