ന്യൂയോർക്ക്: കേരള ടൈംസ് ഓണ്‍ലൈൻ ന്യൂസ് സ്പോണ്സർ ചെയ്തു ഒക്ടോബർ പതിനാലിന് ന്യൂയോർക്ക് വിൽലോ ഗ്രോവ് റോഡ് സ്റ്റോണി പോയിന്റ് ക്നാനായ കമ്മ്യുണിറ്റി സെന്ററിൽ വൈകിട്ട് നടന്ന ന്ധപൂമരംന്ധ ഷോയിൽ വൈക്കം വിജയ ലക്ഷ്മിയും സംഘവും മൂന്നു മണിക്കൂർ നീണ്ടു നിൽക്കുന്ന കലാ പ്രകടനം കൊണ്ട് ന്യൂയോർക്കിലെ കാണികളുടെ ഹൃദയം കവരുകയായിരുന്നു.
വൈക്കം വിജയലക്ഷ്മി സ്വന്തമായി വികസിപ്പിച്ചെടുത്ത 'ഗായത്രി വീണ കച്ചേരി' ന്യൂയോർക്ക് മലയാളികൾക്ക് പുതിയ അനുഭവമായിരുന്നു. ഈ വീണ കച്ചേരി കേരളത്തിന് അകത്തും പുറത്തുമായി ആയിരക്കണക്കിന് വേദികളിൽ ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്.
പൂമരം ഷോയിലെ മറ്റൊരു താരമായിരുന്നു രാജേഷ് ചേർത്തല. പുല്ലാങ്കുഴലിൽ അത്ഭുതം സൃഷ്ട്ടിക്കുന്ന ഈ കലാകാരൻ ഇതിനോടകം അമേരിക്കൻ മലയാളികളുടെ പ്രിയപ്പെട്ട കലാകാരനായി മാറിക്കഴിഞ്ഞു. പുല്ലാങ്കുഴൽ നാദത്തെ ചുരുങ്ങിയ കാലം കൊണ്ട് ജനകീയനാക്കിയ രാജേഷ് ന്യൂയോർക്കിലെ മലയാളികൾക്കായി തീർത്ത സംഗീതത്തിന്റെ വിസ്മയം അക്ഷരാർത്ഥത്തിൽ അനുഭവിച്ചറിയുകയായിരുന്നു.
അരിസ്റ്റോ സുരേഷ് അവതരിപ്പിച്ച പാട്ടുകൾ, കോമഡി സ്കിറ്റുകളുടെ അവസാന വാക്കായ അബിയും സംഘവും അവതരിപ്പിക്കുന്ന സൂപ്പർ കോമഡി ഷോ, ഇവരെ കൂടാതെ നടൻ അനൂപ് ചന്ദ്രൻ അവതരിപ്പിക്കുന്ന വള്ളപ്പാട്ട്, തുടങ്ങി എല്ലാ പരിപാടികളും ഒന്നിനൊന്നു മെച്ചമായിരുന്നു. ലാൽ ജോസ് മലയാള സിനിമയ്ക്ക് അവതരിപ്പിച്ച അനുശ്രീയുടെ മെക്സിക്കൻ ഡാൻസ് വേറിട്ട അനുഭവമാണ് സമ്മാനിച്ചത് . ശരണ്യ അവതരിപ്പിക്കുന്ന ഹോളിവുഡ് ബോളിവുഡ് മെർജ് ഡാൻസ്, ജിനു, നസീർ, വിനീത് ടീമിന്റെ സോംഗ് ഫ്യുഷൻ പെർഫോമൻസ് തുടങ്ങിയവയെല്ലാം ആസ്വാദകർക്ക് ആഘോഷസന്ധ്യയായി മാറി.
കേരളടൈംസ് ഓണ്‍ലൈൻ ന്യൂസ് ഒരുക്കുന്ന അടുത്ത പൂമരം ഷോ ഒക്ടോബർ 20ന് ന്യൂയോർക്ക്, ക്യുഎൻസിലുള്ള ഗ്ലെൻ ഓക്സ് സ്കൂളിൽ വച്ചു വൈകിട്ടു ഏഴിനു നടത്തപ്പെടുന്നതാണ്.
റിപ്പോർട്ട്: ബിജു കൊട്ടാരക്കര