അബുദാബി : പട്രോളിംഗിനായി അബുദാബി പോലീസ് ഇറക്കിയ ലംബോർഗിനി കാറിൽ കയറാൻ കേരളത്തിന്റെ തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണന് മോഹം.
അബുദാബി എക്സിബിഷൻ സെന്ററിൽ നടക്കുന്ന രാജ്യാന്തര തൊഴിൽ നൈപുണ്യ പ്രദർശനം സന്ദർശിക്കാനെത്തിയതാണ് മന്ത്രിയും സംഘവും. മന്ത്രിയുടെ ആഗ്രഹം മനസിലാക്കിയ അബുദാബി പോലീസ് ഉദ്യോഗസ്ഥസംഘം രാമകൃഷ്ണനെ അതിനായി ക്ഷണിക്കുകയും ചെയ്തു. ഡ്രൈവർ സീറ്റിലിരുന്ന് കാറിലെ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞാണ് മന്ത്രി കാറിൽ നിന്നും ഇറങ്ങിയത്.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള