റിയാദ്: വേങ്ങരയിൽ വോട്ടെടുപ്പ് നടക്കുന്ന ദിവസം തന്നെ സോളാർ ബോംബിട്ട് വിജയം കൊയ്യാൻ ഇറങ്ങിയ പിണറായി സർക്കാരിനെതിരെയുള്ള താക്കീതാണ് വേങ്ങരയിലെ യുഡിഎഫ് സ്ഥാനാർഥി അഡ്വ. കെ.എൻ.എ. ഖാദറിന്റെ വിജയമെന്ന് ഒഐസിസി സെൻട്രൽ കമ്മറ്റി അഭിപ്രായപ്പെട്ടു. ഈ സർക്കാരിന്റെ അക്രമ രാഷ്ട്രീയത്തിനും പ്രതികാര രാഷ്ട്രീയത്തിനെതിരെയുമുള്ള വിജയമാണ് വേങ്ങരയിൽ പ്രതിഫലിച്ചത്. ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി തെരഞ്ഞടുപ്പിൽ വിജയം കൊയ്യാമെന്നാണ് ഇടതുപക്ഷം കരുതിയത്. എന്നാൽ വേങ്ങരയിലെ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന വോട്ടർമാർ യുഡിഫിനൊപ്പം നിന്നു എന്നുള്ളതാണ് യാഥാർഥ്യം.
വേങ്ങരയിൽ ബി.ജെ.പിക്ക് വോട്ട് കുറഞ്ഞതിനെക്കുറിച്ചു അനേഷിക്കണം. പിണറായി സർക്കാർ തുടർന്നുവരുന്ന മൃദു ഹിന്ദുത്വ നിലപാടിനുള്ള പ്രത്യുപകാരമായി ബിജെപി നേതാക്കൾ എൽഡിഎഫ് സ്ഥാനാർത്ഥിക്കനുകൂലമായി വോട്ട് മറിച്ചു എന്ന കാര്യത്തിൽ സംശയമില്ലെന്ന് സെൻട്രൽ കമ്മറ്റി വിലയിരുത്തി.
രാജ്യം ഒരു മാറ്റത്തിനുവേണ്ടി മുറവിളി കൂട്ടികൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ബിജെപി ലക്ഷകണക്കിന് വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചു വന്നിരുന്ന പഞ്ചാബിലെ ലോക്സഭാ മണ്ഡലമായ ഗുരുദാസ്പൂരിൽ കോണ്ഗ്രസിന്റെ രണ്ടു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചു എന്നത് നരേന്ദ്ര മോദിക്കെതിരെയുള്ള വലിയൊരു തരംഗം രാജ്യത്തു രൂപപ്പെട്ടു വരുന്നു എന്നുള്ളതിന്റെ തെളിവാണെന്ന് സെൻട്രൽ കമ്മറ്റി അഭിപ്രായപ്പെട്ടു. ഈ വിജയങ്ങളിൽ നിന്ന് ആവേശം ഉൾകൊണ്ട് കൂടുതൽ ഉർജ്ജസ്വലരായി പ്രവർത്തിക്കുവാൻ യുഡിഎഫിന്റെ പ്രവർത്തകർക്ക് സാധിക്കട്ടെ എന്ന് സെൻട്രൽ കമ്മറ്റി വാർത്താകുറിപ്പിൽ ആശംസിച്ചു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ