അബുദാബി: യുഎഇ സന്ദർശനത്തിനെത്തിയ കേരള തൊഴിൽ വകുപ്പുമന്ത്രി ടി.പി രാമകൃഷ്ണനും സംഘവും യുഎഇ സാംസ്കാരിക, വിജ്ഞാന വികസന വകുപ്പുമന്ത്രി ഷേക്ക് നഹ്യാൻ ബിൻ മുബാറക്ക് അൽ നഹ്യാനെ സന്ദർശിച്ച് ചർച്ചകൾ നടത്തി. അഡിഷണൽ ചീഫ് സെക്രട്ടറി ടോം ജോസ് , ഒഡെപെക് ചെയർമാൻ ശശിധരൻ നായർ, എംപ്ലോയ്മെന്റ് ആൻഡ് ഡെവലപ്മെന്റ് വിഭാഗം മാനേജിംഗ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എംഎ യുസഫലിയും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള