ന്യൂഡൽഹി: ലുധിയാന മേരിമാതാ സീറോ മലബാർ ദേവാലയത്തിൽ പരി. മാതാവിന്റെയും വി. സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ വിവിധ പരിപാടികളോടു കൂടി ഒക്ടോബർ 13 മുതൽ 15 വരെ ആഘോഷിക്കപ്പെട്ടു. ആറു കുട്ടികളുടെ ആദ്യ കുർബാന സ്വീകരണവും നടത്തപ്പെട്ടു. അഭി. ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണിക്കുളങ്ങരയുടെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിയിലാണ് ഇടവകയിലെ ആറു കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തപ്പെട്ടത്. പഞ്ചാബിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുത്തു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്