+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആൽബനി യുണൈറ്റഡ് ക്രിസ്ത്യൻ ചർച്ചിൽ ഹാർവെസ്റ്റ് ഫെസ്റ്റിവൽ -ഒക്ടോബർ 21-നു ശനിയാഴ്ച

ആൽബനി (ന്യൂയോർക്ക്): യുണൈറ്റഡ് ക്രിസ്ത്യൻ ചർച്ച് ഓഫ് ആൽബനി ഹാർവസ്റ്റ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. ഒക്ടോബർ 21 ശനിയാഴ്ച വൈകീട്ട് ആറിനു ഫെസ്റ്റിവൽ ആരംഭിക്കുമെന്ന് സംഘാടകരായ ജോർജ് പി. ഡേവിഡും തോമസ്
ആൽബനി യുണൈറ്റഡ് ക്രിസ്ത്യൻ ചർച്ചിൽ ഹാർവെസ്റ്റ് ഫെസ്റ്റിവൽ -ഒക്ടോബർ 21-നു ശനിയാഴ്ച
ആൽബനി (ന്യൂയോർക്ക്): യുണൈറ്റഡ് ക്രിസ്ത്യൻ ചർച്ച് ഓഫ് ആൽബനി ഹാർവസ്റ്റ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. ഒക്ടോബർ 21 ശനിയാഴ്ച വൈകീട്ട് ആറിനു ഫെസ്റ്റിവൽ ആരംഭിക്കുമെന്ന് സംഘാടകരായ ജോർജ് പി. ഡേവിഡും തോമസ് ജോസഫും അറിയിച്ചു.

പരന്പരാഗതമായ രീതിയിൽ തയാറാക്കിയ വിവിധയിനം ഭക്ഷണ പദാർത്ഥങ്ങൾ, വിനോദ പരിപാടികൾ, സകിറ്റുകൾ, മ്യൂസിക്, ലേലം എന്നിവയെല്ലാം ഉൾപ്പെടുത്തി, എല്ലാവർക്കും ആനന്ദപ്രദമായ പരിപാടികളാണ് ഈ ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏവരെയും ഈ ആഘോഷവേളയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.

സ്ഥലം: മക്കോണ്‍വിൽ യുണൈറ്റഡ് മെഥഡിസ്റ്റ് ചർച്ച്, 1565 വെസ്റ്റേണ്‍ അവന്യു, ആൽബനി, ന്യൂയോർക്ക് 12203. കൂടുതൽ വിവരങ്ങൾക്ക്: ജോർജ് പി. ഡേവിഡ് 518 764 3665, തോമസ് കെ. ജോസഫ് 518 265 0467.

റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ