+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന ജയേഷിന്‍റെ നില മെച്ചപ്പെട്ടു

കുവൈത്ത് സിറ്റി: വാഹനാപകടത്തിൽപ്പെട്ട് കഴിഞ്ഞ കുറച്ച് മാസങ്ങളായി അദാൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തൃശൂർ സ്വദേശി ജയേഷിന്‍റെ നില മെച്ചപ്പെട്ടു. കുവൈത്തിൽ സ്വകാര്യ കന്പനിയിൽ ജോലി ചെയ്തു വരികയായിരുന്
അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന ജയേഷിന്‍റെ നില മെച്ചപ്പെട്ടു
കുവൈത്ത് സിറ്റി: വാഹനാപകടത്തിൽപ്പെട്ട് കഴിഞ്ഞ കുറച്ച് മാസങ്ങളായി അദാൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തൃശൂർ സ്വദേശി ജയേഷിന്‍റെ നില മെച്ചപ്പെട്ടു. കുവൈത്തിൽ സ്വകാര്യ കന്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന ജയേഷ് മൂന്നു മാസം മുൻപാണ് മെഹ്ബൂളയിൽ വെച്ച് അപകടത്തിൽപെട്ടത്. അപകടത്തെത്തുടർന്നു ജയേഷിന്‍റെ ഒരു കാൽ നഷ്ടപ്പെട്ടു. സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന ജയേഷിനെ സഹായിക്കാൻ കല കുവൈത്തിന്‍റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ജയേഷിനെ സഹായിക്കാൻ താത്പര്യമുള്ളവർ അബ്ബാസിയ- 66829397,60685849, അബുഹലീഫ- 65921810, സാൽമിയ- 66015200, ഫഹാഹീൽ- 66018867 എന്നീ നന്പറുകളിൽ ബന്ധപ്പെടണമെന്ന് കല കുവൈത്ത് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ