+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാഹനാപകടത്തെ തുടർന്നു തീപിടിച്ച കാറിനുള്ളിൽ ഇന്ത്യൻ യുവതി വെന്തുമരിച്ചു

ക്യൂൻസ് (ന്യൂയോർക്ക്): ബ്രൂക്ക്ലിൻ ക്യൂൻസ് എക്സ്പ്രസ് ഹൈവേയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു തീപിടിച്ചതിനെ തുടർന്നു യാത്രാ സീറ്റിൽ ഇരുന്ന ക്യൂൻസിൽ നിന്നുള്ള ഇന്ത്യൻ യുവതി ഹർലിൻ ഗ്രെവാൾ (23) പ
വാഹനാപകടത്തെ തുടർന്നു തീപിടിച്ച കാറിനുള്ളിൽ ഇന്ത്യൻ യുവതി വെന്തുമരിച്ചു
ക്യൂൻസ് (ന്യൂയോർക്ക്): ബ്രൂക്ക്ലിൻ -ക്യൂൻസ് എക്സ്പ്രസ് ഹൈവേയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു തീപിടിച്ചതിനെ തുടർന്നു യാത്രാ സീറ്റിൽ ഇരുന്ന ക്യൂൻസിൽ നിന്നുള്ള ഇന്ത്യൻ യുവതി ഹർലിൻ ഗ്രെവാൾ (23) പൊള്ളലേറ്റു മരിച്ചു.

ഒക്ടോബർ 13-നു വെള്ളിയാഴ്ച രാവിലെയായിരുന്നു സഭവം. കാറ്ററിംഗ് കന്പനിയിലെ ജോലിക്കാരിയായിരുന്ന യുവതി, സെയ്ദ് ഹമീദിന്‍റെ (25) കാറിലാണ് വീട്ടിലേക്കു പുറപ്പെട്ടത്. അമിത വേഗതയിൽ കാർ ഓടിച്ചതാണ് അപകടത്തിനു കാരണമെന്നു പോലീസ് പറഞ്ഞു. തീ ആളിപ്പടർന്ന കാറിൽ നിന്നും ഇറങ്ങി മറ്റൊരു കാറിൽ സെയ്ദ് ആശുപത്രിയിലേക്കു പോയി.

സെയ്ദ് സഞ്ചരിച്ച കാറിനെ പിന്തുടർന്ന പോലീസ് ആശുപത്രിയിൽ വച്ചു കസ്റ്റഡിയിൽ എടുത്തു. കഴുത്തിനും കൈയ്ക്കും പൊള്ളലേറ്റ സെയ്ദിനെ പോലീസ് മറ്റൊരു ആശുപത്രിയിലേക്കു മാറ്റി. അപകടം നടന്ന കാറിൽ ഉണ്ടായിരുന്ന ഹർലീനെ തനിയെ വിട്ട് രക്ഷപെട്ടതിനു സെയ്ദിന്‍റെ പേരിൽ പോലീസ് നരഹത്യയ്ക്കു കേസെടുത്തു. ഹർലീൻ (നീന) പഞ്ചാബിൽ നിന്നാണ് അമേരിക്കയിൽ എത്തിയത്. മറ്റുള്ളവർക്കുവേണ്ടി എന്തു സഹായവും ചെയ്യുന്നതിൽ നീന മുന്പന്തിയിലായിരുന്നെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ