+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷിക്കാഗോയിൽ അഡ്വ. ജോസി സെബാസ്റ്റ്യനും റോസമ്മ ഫിലിപ്പിനും സ്വീകരണം

ഷിക്കാഗോ: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ യൂണിയൻ ചെയർമാൻ അഡ്വ.ജോസി സെബാസ്റ്റ്യനും റോസമ്മ ഫിലിപ്പിനും എസ്ബി, അസംപ്ഷൻ അലൂംനിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 15ന് (ഞായർ) രാവിലെ 10 ന് ഷിക്കാഗോ കത്തീഡ്രൽ പ
ഷിക്കാഗോയിൽ അഡ്വ. ജോസി സെബാസ്റ്റ്യനും റോസമ്മ ഫിലിപ്പിനും സ്വീകരണം
ഷിക്കാഗോ: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ യൂണിയൻ ചെയർമാൻ അഡ്വ.ജോസി സെബാസ്റ്റ്യനും റോസമ്മ ഫിലിപ്പിനും എസ്ബി, അസംപ്ഷൻ അലൂംനിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 15ന് (ഞായർ) രാവിലെ 10 ന് ഷിക്കാഗോ കത്തീഡ്രൽ പാരീഷ് ഹാളിലും ചങ്ങനാശേരി പൗരാവലിയുടെ ആഭിമുഖ്യത്തിൽ 17 ന് (ചൊവ്വ) വൈകുന്നേരം ആറിന് ഇംപീരിയൽ ട്രാവൽസിലും സ്വീകരണം നൽകുന്നു.

ഫിലാഡൽഫിയ, ഫ്ളോറിഡ, ന്യൂയോർക്ക്, ഷിക്കാഗോ, തുടങ്ങിയ സ്ഥലങ്ങളിൽ സ്വകാര്യ സന്ദർശനത്തിനായാണ് അഡ്വ.ജോസി സെബാസ്റ്റ്യനും ഭാര്യയും എത്തിയിരിക്കുന്നത്.

മറ്റത്തിൽ പരേതനായ എം.എ. സെബാസ്റ്റ്യന്‍റെയും മേരിക്കുട്ടിയുടെയും നാലു മക്കളിൽ ഒന്നാമനായ ജോസി സെബാസ്റ്റ്യൻ, ഇപ്പോൾ യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാനായി പ്രവർത്തിക്കുന്നു. ഭാര്യ ഡോ. റോസമ്മ മൗണ്ട് തബോർ ട്രെയിനിംഗ് കോളജിലെ അസോസിയേറ്റ് പ്രഫസറാണ്. ഇവർക്ക് മൂന്നു മക്കൾ.

വിവരങ്ങൾക്ക്: ഷിബു അഗസ്റ്റിൻ 8478580473, സ്കറിയ കൊച്ചുവീട്ടിൽ 847910
6487, ജോഷി വള്ളിക്കളം 3126856749.