+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടോമി കൊക്കാട്ടിന് ഐഎപിസി പുരസ്കാരം

ഫിലഡൽഫിയ: നോർത്ത് അമേരിക്കയിലെ പ്രമുഖ മലയാളി സാമൂഹ്യ പ്രവർത്തകനുള്ള ഇന്തോ അമേരിക്കൻ പ്രസ്ക്ലബിന്‍റെ (ഐഎപിസി) അവാർഡ് കാനഡയിൽ നിന്നുള്ള ടോമി കൊക്കാട്ടിന് സമ്മാനിച്ചു. ഐഎപിസിയുടെ നാലാമത് അന്താരാഷ
ടോമി കൊക്കാട്ടിന് ഐഎപിസി പുരസ്കാരം
ഫിലഡൽഫിയ: നോർത്ത് അമേരിക്കയിലെ പ്രമുഖ മലയാളി സാമൂഹ്യ പ്രവർത്തകനുള്ള ഇന്തോ അമേരിക്കൻ പ്രസ്ക്ലബിന്‍റെ (ഐഎപിസി) അവാർഡ് കാനഡയിൽ നിന്നുള്ള ടോമി കൊക്കാട്ടിന് സമ്മാനിച്ചു.

ഐഎപിസിയുടെ നാലാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തോടനുബന്ധിച്ചു ഫിലഡൽഫിയയിലെ റാഡിസണ്‍ ഹോട്ടൽ കണ്‍വൻഷൻ സെന്‍ററിൽ നടന്ന ചടങ്ങിൽ കേരള നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അവാർഡ് സമ്മാനിച്ചു. ചടങ്ങിൽ സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ എം.എ. ബേബി, പെൻസിൽവാനിയ സ്റ്റേറ്റ് പ്രതിനിധി സ്കോട്ട് പെട്രി, ഐഎപിസി ചെയർമാൻ ഡോ. ബാബു സ്റ്റീഫൻ, സ്ഥാപക ചെയർമാനും ഡയറക്ടറുമായ ജിൻസ്മോൻ പി. സക്കറിയ, കാനഡ കോഓർഡിനേറ്റർ ആഷ്ലി ജോസഫ്, ജനറൽ സെക്രട്ടറി ഈപ്പൻ ജോർജ്, ദീപിക ചെയർമാൻ ഫ്രാൻസിസ് ക്ലീറ്റസ്, സി.എൽ. തോമസ് (മീഡിയ വണ്‍) മങ്ങാട് രത്നാകരൻ (ഏഷ്യനെറ്റ് ന്യൂസ്), പ്രമോദ് രാമൻ (മനോരമ ന്യൂസ്), പ്രദീപ് പിള്ള (ഇന്ത്യൻ എക്സപ്രസ്), ജെ.എസ്. ഇന്ദുകുമാർ (ജയ്ഹിന്ദ് ടിവി), സജി ഡൊമിനിക് തുടങ്ങിയവർ സംബന്ധിച്ചു.

കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ ടോമി കൊക്കാട്ട് നിരവധി സംഘടനകളുടെ ഭാരവാഹി കൂടിയാണ്. ടൊറാന്േ‍റാ മലയാളി സമാജം, മിസിസൗഗ കേരള അസോസിയേഷൻ, കനേഡിയൻ മലയാളി അസോസിയേഷൻ എന്നീ സംഘടകളുടെ ലൈഫ് ടൈം മെംബറും കൂടിയാണ്.

റിപ്പോർട്ട്: മാത്തുക്കുട്ടി ഈശോ