+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാളസ് കേരള അസോസിയേഷൻ പിക്നിക് 14 ന്

ഗാർലന്‍റ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വാർഷിക പിക്ക്നിക് ഒക്ടോബർ 14 ന് (ശനി) ബ്രോഡ് വേയിലുള്ള ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്‍ററിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയി
ഡാളസ് കേരള അസോസിയേഷൻ പിക്നിക് 14 ന്
ഗാർലന്‍റ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വാർഷിക പിക്ക്നിക് ഒക്ടോബർ 14 ന് (ശനി) ബ്രോഡ് വേയിലുള്ള ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്‍ററിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പ്രായമായവർക്കും യുവജനങ്ങൾക്കും കുട്ടികൾക്കും ഒരേ പോലെ ആസ്വദിക്കാവുന്ന വിവിധ പരിപാടികൾ പിക്നിക്കിനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. ഡാളസ് ഫോർട്ട് വർത്ത് മലയാളി സമൂഹത്തിനായി സംഘടിപ്പിക്കുന്ന പിക്നിക്കിലേക്ക് എല്ലാം അംഗങ്ങളേയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി റോയ് കൊടുവത്ത് അറിയിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ