+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"കൊയ്ത്ത്’ സിഡി പ്രകാശനം ചെയ്തു

കുവൈത്ത്: സെന്‍റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തോഡോക്സ് മഹാഇടവകയുടെ ഈ വർഷത്തെ ആദ്യഫല പെരുന്നാളിനോട് അനുബന്ധിച്ചു തയാറാക്കിയ "കൊയ്ത്ത്’ എന്ന ഗാനം പുറത്തിറങ്ങി. നവംബർ മൂന്നിന് (വെള്ളി) ഇന്ത്യൻ സെൻട്രൽ
കുവൈത്ത്: സെന്‍റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തോഡോക്സ് മഹാഇടവകയുടെ ഈ വർഷത്തെ ആദ്യഫല പെരുന്നാളിനോട് അനുബന്ധിച്ചു തയാറാക്കിയ "കൊയ്ത്ത്’ എന്ന ഗാനം പുറത്തിറങ്ങി. നവംബർ മൂന്നിന് (വെള്ളി) ഇന്ത്യൻ സെൻട്രൽ സ്കൂൾ അബാസിയയിൽ നടക്കുന്ന ആദ്യഫലപെരുന്നാളിനോട് അനുബന്ധിച്ചാണ് ഗാനം പുറത്തിറക്കിയിട്ടുള്ളത്. ടൈറ്റസ് മാത്യുവാണ് ഗാനത്തിന് രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത്. കുവൈറ്റ് മഹാഇടവകയിലെ ഗായകസംഘത്തിലെ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 75 ൽ അധികം അംഗങ്ങൾ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

വികാരി ഫാ. ജേക്കബ് തോമസ്, സഹവികാരി ഫാ. ജിജു ജോർജ്, ഫാ. ഇ.പി. വർഗീസ്, ഇടവക ട്രസ്റ്റി അജീഷ് എം. തോമസ്, ഇടവക സെക്രട്ടറി ഏബ്രഹാം സി. അലക്സ്, ഹാർവെസ്റ്റ് ഫെസ്റ്റിവൽ ജനറൽ കണ്‍വീനർ പി.ജി. അലക്സാണ്ടർ, ഹാർവെസ്റ്റ് ഫെസ്റ്റിവൽ ഫിനാൻസ് കണ്‍വീനർ ജേക്കബ് വി. ജോബ്, ഹാർവെസ്റ്റ് ഫെസ്റ്റിവൽ പ്രോഗ്രാം കണ്‍വീനർ അനീഷ് തോമസ്, പബ്ലിസിറ്റി കണ്‍വീനർമാരായ മനോജ് ഏബ്രഹാം, അബി അലക്സാണ്ടർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.